ന്യൂഡല്‍ഹി: 40 കമ്പനികളുടെ പേരുകള്‍ പുറത്തുവിടാന്‍ ഒരുങ്ങി ആര്‍ബിഐ. വായ്പ്പയെടുത്ത് ബാധ്യത വരുത്തിയ 40 കമ്പനികളുടെ പേര് പുറത്തുവിടാനാണ് ആര്‍ബിഐ ഒരുങ്ങുന്നത്. വീഡിയോകോണ്‍, വിസ സ്റ്റീല്‍, കാസ്‌ടെക്‌സ് ടെക്‌നോളജീസ്, ജെപിഎസ് തുടങ്ങിയ കമ്പനികളാണ് വായ്പ്പയെടുത്ത് ആര്‍ബിഐയക്ക് ബാധ്യത വരുത്തിയിരിക്കുന്നത്. 30,000 കോടി രൂപ മുതല്‍ 50,000 കോടി രൂപ വരെയാണ് ഈ കമ്പനികള്‍ വരുത്തിയിട്ടുള്ള ബാധ്യത.
ഈ റിപ്പോര്‍ട്ട് പുറത്തായതോടെ മിക്ക കമ്പനികളുടെയും ഓഹരി വിലയില്‍ ഇടിവുണ്ടായി. വിസ സ്റ്റീലിന്റെ ഓഹരി വില 1.24 ശതമാനം ഇടിഞ്ഞ് 19.90 ലെത്തി. വീഡിയോകോണിന്റെ ഓഹരി വില മൂന്ന് ശതമാനം ഇടിഞ്ഞ് 18.35 രൂപയായി. ജെപിഎസിന്റെ വില 2.5 ശതമാനമിടിഞ്ഞ് 132.45 രൂപയുമായി.
Post Your Comments