ബീഫ് ഫെസ്റ്റിവലുകള്‍ പലയിടങ്ങളിലായി നടത്തി ചിലരുടെ മതവികാരം വൃണപ്പെടുത്തുകയും മുസ്ലിംകളിലെ തീവ്രവാദികളെ പ്രീതിപ്പെടുത്തുകയുമാണ് സിപിഎം ചെയ്യുന്നതെന്ന് കെപിഎ മജീദ്. പാലക്കാടില്‍ മുസ്ലിം ലീഗ് ഫാഷിസത്തിനെതിരെ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സി.പി.എം ഫാഷിസത്തെ പ്രതിരോധിക്കുന്നുവെന്നാണ് പറയുന്നത്. എന്നാല്‍ കേരളത്തില്‍ സി.പി.എമ്മും, സര്‍ക്കാരും സംഘ്പരിവാറിനെ പ്രീതിപ്പെടുത്തുകയാണെന്ന് മജീദ് ആരോപിച്ചു. കൂടാതെ ബീഫ് ഫെസ്റ്റിവലുകളെ വിമര്‍ശിച്ചു സംസാരിക്കുകയും ചെയ്തു. ഗവര്‍ണര്‍ വിളിച്ചയുടനെ പോയി കണ്ടത് മുഖ്യമന്ത്രിയുടെ സംഘ് പരിവാര്‍ വിധേയത്വമാണ് കാണിക്കുന്നത്. സി.പി.എം ഭരണത്തില്‍ കീഴ്ജാതികാര്‍ക്ക് യാതൊരുവിധ ഗുണവുമില്ലെന്നു ഗോവിന്ദാപുരത്തെ അയിത്തം ചൂണ്ടിക്കാട്ടുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments