Latest NewsNewsDevotional

ത്യാഗ സന്നദ്ധതയും ബാലിപ്പെരുന്നാളിന്റെ ഓര്‍മപ്പെടുത്തലുകളും

സ്വന്തമായി നിര്‍മിച്ച പ്രതിമകള്‍ക്കും പ്രതിരൂപങ്ങള്‍ക്കും ആരാധന നടത്തുന്ന തന്റെ പിതാവിനെയും സഹപ്രവര്‍ത്തകരെയും ഏറ്റവും അടുത്ത ബന്ധുക്കളെയും ഉപേക്ഷിച്ച് വീട് വിട്ടിറങ്ങാനും പലായനം ചെയ്യാനും കുട്ടിയായ ഇബ്‌റാഹീം നിര്‍ബന്ധിതനാവുകയുണ്ടായി.

‘എന്റെ പ്രിയപിതാവേ, യാതൊരു ഉപകാരവും ഉപദ്രവവും ചെയ്യാത്ത ശില്‍പങ്ങള്‍ക്കും പ്രതിമകള്‍ക്കും നിങ്ങളെന്തിന് ആരാധനയര്‍പ്പിക്കുന്നു’ എന്ന ചോദ്യം ബഹുദൈവത്വ ജീര്‍ണതയില്‍ മനസ്സ് മരവിച്ചുപോയ പിതാവിന് തീരെ ഇഷ്ടപ്പെട്ടില്ല. തല്‍ഫലമായി ഇബ്‌റാഹീം എന്ന കുട്ടി വീട്ടില്‍ നിന്ന് ആട്ടിയോടിക്കപ്പെട്ടു.

പോകാന്‍ ഒരു ഇടമില്ലാതിരുന്നിട്ടും ‘സ്വന്തം കാലില്‍ നില്‍ക്കാന്‍ അവസരമില്ലാതിരുന്നിട്ടും ഈ പ്രതിസന്ധിയെയും പരീക്ഷണത്തെയും അദ്ദേഹം ചങ്കുറപ്പോടെ നേരിട്ടു. ‘ഞാന്‍ എന്റെ രക്ഷിതാവായ ജഗന്നിയന്താവിന്റെ അടുക്കലേക്ക് പോകുന്നു. അവന്‍ എനിക്ക് വഴികാണിച്ചുതരും’ എന്ന പ്രതീക്ഷയുമായാണ് ഇബ്‌റാഹിം വീട് വിട്ടിറങ്ങിയത്. ഈ സംഭവത്തില്‍ അദ്ദേഹത്തിന്റെ അങ്ങേയറ്റത്തെ ആദര്‍ശബോധമാണ് നാം കാണുന്നത്.

ലോക മുസ്‌ലിംകളിലൊരു വിഭാഗം മക്കയില്‍ ചെന്ന് ഹജ്ജ് നിര്‍വഹിക്കുന്ന സമയമാണിത്. ഇബ്‌റാഹീം നബിയുടെ ജീവിതത്തിലെ സുപ്രധാനമായ സംഭവങ്ങളുമായും ആ സംഭവങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ആദര്‍ശവും ബലിപെരുന്നാളാഘോഷിക്കുന്ന സന്ദര്‍ഭത്തില്‍ വളരെ പ്രസക്തമാണ്. ബലി പെരുന്നാള്‍ വിശ്വാസികള്‍ക്ക് ത്യാഗത്തിന്റെയും ആദര്‍ശബോധത്തിന്റെയും സമര്‍പ്പണ മനസ്ഥിതിയുടെയും ജീവിതമൂല്യങ്ങള്‍ പകര്‍ന്നുനല്‍കുന്നു. ഇത്തരത്തില്‍ നല്ല ആദര്‍ശങ്ങള്‍ക്ക് വേണ്ടി നമുക്ക് തയ്യാറാവാം. വിശ്വാസത്തോടെ ബാലിപെരുന്നാളിനെ സ്വീകരിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button