കൊളംബോ: ശ്രീലങ്കക്കെതിരായ മൂന്നാം ഏകദിന മത്സരത്തിനിടെ തോല്‍വിയോട് പൊരുത്തപ്പെടാനാകാതെ ശ്രീലങ്കന്‍ കാണികള്‍ കളിക്കളത്തിലേക്ക് കുപ്പി വലിച്ചെറിഞ്ഞ സമയത്ത് മൈതാന മധ്യത്ത് മഹേന്ദ്രസിങ് ധോണിയുടെ കിടത്തം ഏറ്റെടുത്ത് ട്രോളന്മാർ. ഇന്ത്യയുടെ വിജയത്തിന് വെറും എട്ട് റണ്‍സ് മാത്രം വേണ്ടിയിരുന്ന സമയത്താണ് രോഷാകുലരായ ശ്രീലങ്കന്‍ ആരാധകര്‍ ഗ്രൗണ്ടിലേക്ക് കുപ്പി വലിച്ചെറിയാന്‍ തുടങ്ങിയത്. കളി തുടരാനാവില്ലെന്ന് തിരിച്ചറിഞ്ഞപ്പോള്‍ അമ്പയര്‍മാര്‍ കളിക്കാരുടെ അടുത്തേക്ക് നീങ്ങി. ഈ സമയത്താണ് ക്യാപ്റ്റൻ കൂൾ ഗ്രൗണ്ടിൽ ഒരു കിടപ്പ് കിടന്നത്.
എന്തായാലും അവസരോചിതമായി പെരുമാറിയ ധോണിയെ പ്രശംസിക്കുകയാണ് ട്രോളന്മാർ. ലങ്കയ്ക്കെതിരായ രണ്ടാമത്തെയും മൂന്നാമത്തേയും ഇന്ത്യയുടെ വിജയങ്ങള്‍ക്ക് പിന്നില്‍ ധോണിയുണ്ടായിരുന്നു. രണ്ടാം ഏകദിനത്തിൽ പുറത്താകാതെ 45 റണ്‍സാണ് ധോണി നേടിയത്. മൂന്നാം ഏകദിനത്തിലും ധോണി രക്ഷകനായി. രോഹിത് ശര്‍മ്മ സെഞ്ച്വറി നേടിയെങ്കിലും 67 റണ്‍സ് നേടി ധോണി പുറത്താകാതെ നിന്നു.
Post Your Comments