Latest NewsKeralaNews

സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്കും രജിസ്ട്രാര്‍ക്കും എതിരെ ഹൈക്കോടതി നടപടി

കൊച്ചി: എംജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്കും രജിസ്ട്രാര്‍ക്കും എതിരെ ഹൈക്കോടതി നടപടി. കോടതി അലക്ഷ്യ കേസില്‍ ഹൈക്കോടതി ഇരുവരെയും ഹൈക്കോടതി ശാസിച്ചു. ഇരുവര്‍ക്കും പുറമേ സര്‍വകലാശാലാ ഫിനാന്‍സ് കണ്‍ട്രോളറെയും കോടതി ശാസിച്ചു. നാലരയ്ക്ക് പിരിയും വരെ ഇരുവരും കോടതിയിൽ നിൽക്കണമെന്നും ഉത്തരവുണ്ട്.

നടപടി കാരണമായത് കരാര്‍ അധ്യാപകര്‍ക്ക് ശമ്പളം നല്‍കണമെന്ന ഉത്തരവ് നടപ്പാക്കുന്നതില്‍ വീഴ്ച്ച വരുത്തിയതാണ്. ഏഴു വര്‍ഷമായിട്ടും ഉത്തരവ് നടപ്പിലാക്കാത്തത് ഗുരുതര പിഴവാണെന്നും കോടതി അഭിപ്രായപ്പെട്ടു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button