ന്യൂഡൽഹി: ചരക്ക് സേവന നികുതിയുടെ(ജിഎസ്ടി) ആദ്യ റിട്ടേണ്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി വെളിപ്പെടുത്തി. 92,283 കോടി രൂപയാണ് ജിഎസ്ടിയുടെ ആദ്യ റിട്ടേണ്‍. ജിഎസ്ടി ഏർപ്പെടുത്തിയശേഷം ഇതുവരെ കേന്ദ്രസർക്കാരിനു നികുതിയായി പിരിഞ്ഞുകിട്ടിയത് 92,283 കോടി രൂപയാണ്. ഇതിൽ 14,894 കോടി രൂപ കേന്ദ്ര ജിഎസ്ടിയും 22,722 കോടി രൂപ സംസ്ഥാന ജിഎസ്ടിയും 47,469 കോടി രൂപ ഇന്റഗ്രേറ്റഡ് ജിഎസ്ടിയുമാണ്. പന്ത്രണ്ടോളം കേന്ദ്ര, സംസ്ഥാന പരോക്ഷ നികുതികളെ ലയിപ്പിച്ച് ജൂലൈ ഒന്നിനു നടപ്പാക്കിയ ജിഎസ്ടി സംവിധാനത്തിൽ ആദ്യ മാസത്തിലെ റിട്ടേണ്‍ സമർപ്പിക്കാനുള്ള അവസാന തീയതി ഇക്കഴിഞ്ഞ 25 ആയിരുന്നു.
പഴയ നികുതി സംവിധാനത്തിൽനിന്നു ജിഎസ്ടി സംവിധാനത്തിലേക്കു രജിസ്റ്റർ ചെയ്തത് 59.57 ലക്ഷം പേരാണ്. ഇതിൽ 38.38 ലക്ഷം വ്യാപാരികൾ ജിഎസ്ടി ഫയൽ ചെയ്തതായും ധനമന്ത്രി അറിയിച്ചു..
Post Your Comments