Latest NewsKeralaNews

ദിലീപിന്റെ ജാമ്യാപേക്ഷയിൽ ഇന്ന് സുപ്രധാന വിധി

കൊച്ചി : യുവനടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസിലെ പ്രതി നടൻ ദിലീപിന്റെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഇന്നു സുപ്രധാന വിധി പറയും. ഗൂഢാലോചനയിൽ ദിലീപിനു പങ്കുണ്ടെന്ന് ആരോപിച്ചു പൊലീസ് റജിസ്റ്റർ ചെയ്തതു കള്ളക്കേസ് ആണെന്നും ദിലീപിനെ കുടുക്കാൻ ചിലർ ഗൂഢാലോചന നടത്തിയെന്നും അദ്ദേഹത്തിന്റെ അഭിഭാഷകൻ ആരോപിച്ചിരുന്നു. സിനിമാരംഗത്തുള്ള ശത്രുക്കളാണു ഗൂഢാലോചനയ്ക്കു പിന്നിലെന്നും വാദമുണ്ടായി.

ദിലീപിനെതിരെ കൂടുതൽ ഗുരുതരമായ തെളിവുകൾ മുദ്രവച്ച കവറിൽ സമർപ്പിച്ചായിരുന്നു പ്രോസിക്യൂഷന്റെ പുതിയ വാദം. ദിലീപിനെ ‘കിങ് ലയർ’ ആയി വിശേഷിപ്പിച്ച പ്രോസിക്യൂഷൻ മുഖ്യപ്രതി സുനിൽകുമാർ (പൾസർ സുനി) ദിലീപിന്റെ ഭാര്യ കാവ്യയുടെ ഡ്രൈവറായി ജോലി ചെയ്തിട്ടുണ്ടെന്നും കാവ്യയുടെ ഫോണിൽ ദിലീപിനോടു സംസാരിച്ചെന്നും വാദിച്ചു. ദിലീപിന്റെ ആദ്യ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button