തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനെതിരേ പോലീസ് സമര്‍പ്പിക്കുന്ന കുറ്റപത്രത്തില്‍ എല്ലാ തെളിവുകളും ഉണ്ടാകുമെന്ന് ഡിജിപി ലോക്നാഥ് ബെഹറ. 90 ദിവസത്തിനുള്ളില്‍ തന്നെ കുറ്റപത്രം സമര്‍പ്പിക്കും. കേസ് അന്വേഷണം ശരിയായ ദിശയിലാണ് മുന്നോട്ടുപോകുന്നതെന്നും ഡിജിപി കൂട്ടിച്ചേര്‍ത്തു.
എന്നാൽ ജാമ്യം നിഷേധിച്ചെങ്കിലും ദിലീപ് നിരപരാധിയാണെന്ന ഉറച്ച വാദവും തെളിവുകളുമായാണ് അഭിഭാഷകന്‍ ബി രാമന്‍പിള്ള . ദിലീപിനെതിരെ ഗൂഡാലോചനയുണ്ട്. പോലീസ് കള്ളക്കേസ് ചുമത്തിയതാണെന്നും രാമന്‍പിള്ള കോടതിയില്‍ പറഞ്ഞു. നടിയെ ആക്രമിച്ച കേസില്‍ പതിനൊന്നാം പ്രതിയാണ് ദിലീപ്.
Post Your Comments