തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നടത്താനിരുന്ന ജനരക്ഷാ യാത്ര വീണ്ടും മാറ്റി. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ അസൗകര്യം മൂലമാണ് യാത്ര മാറ്റിവച്ചതെന്ന് ബിജെപി നേതൃത്വം അറിയിച്ചു. ഒക്ടോബര്‍ മാസത്തിലേക്കാണു യാത്ര മാറ്റിയിരിക്കുന്നത്.
സെപ്റ്റംബര്‍ 7ന് പയ്യന്നൂരില്‍ നിന്ന് ആരംഭിച്ച് 23ന് തിരുവനന്തപുരത്ത് അവസാനിക്കേണ്ടിയിരുന്ന യാത്രയാണ് വീണ്ടും മാറ്റിയത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നാടായ കണ്ണൂര്‍ ജില്ലയിലെ പദയാത്രയിലാണ് അമിത് ഷാ പങ്കെടുക്കുക. സെപ്റ്റംബര്‍ ഏഴ്, എട്ട്, ഒന്‍പത്, 10 തീയതികളിലായി നാലു ദിവസം ജാഥ കണ്ണൂര്‍ ജില്ലയില്‍ പര്യടനം നടത്താനായിരുന്നു പദ്ധതി. മെഡിക്കല്‍ കോഴ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ മാസം കുമ്മനത്തിന്റെ യാത്ര മാറ്റിയിരുന്നു. പിന്നീട് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായ ശേഷമാണ് യാത്ര രണ്ടാമതും മാറ്റിയത്.
Post Your Comments