Latest NewsKeralaNews

കു​മ്മ​ന​ത്തി​ന്‍റെ ജനരക്ഷായാത്ര വീണ്ടും മാറ്റിവെച്ചു

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നടത്താനിരുന്ന ജനരക്ഷാ യാത്ര വീണ്ടും മാറ്റി. ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ അ​മി​ത് ഷാ​യു​ടെ അ​സൗ​ക​ര്യം മൂ​ല​മാ​ണ് യാ​ത്ര മാ​റ്റി​വ​ച്ച​തെ​ന്ന് ബി​ജെ​പി നേ​തൃ​ത്വം അ​റി​യി​ച്ചു. ഒ​ക്ടോ​ബ​ര്‍ മാ​സ​ത്തി​ലേ​ക്കാ​ണു യാ​ത്ര മാ​റ്റി​യി​രി​ക്കു​ന്ന​ത്.

സെപ്റ്റംബര്‍ 7ന് പയ്യന്നൂരില്‍ നിന്ന് ആരംഭിച്ച് 23ന് തിരുവനന്തപുരത്ത് അവസാനിക്കേണ്ടിയിരുന്ന യാത്രയാണ് വീണ്ടും മാറ്റിയത്. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ നാ​ടാ​യ ക​ണ്ണൂ​ര്‍ ജി​ല്ല​യി​ലെ പ​ദ​യാ​ത്ര​യി​ലാ​ണ് അ​മി​ത് ഷാ ​പ​ങ്കെ​ടു​ക്കു​ക. സെ​പ്റ്റം​ബ​ര്‍ ഏ​ഴ്, എ​ട്ട്, ഒ​ന്‍​പ​ത്, 10 തീ​യ​തി​ക​ളി​ലാ​യി നാ​ലു ദി​വ​സം ജാ​ഥ ക​ണ്ണൂ​ര്‍ ജി​ല്ല​യി​ല്‍ പ​ര്യ​ട​നം ന​ട​ത്താ​നാ​യി​രു​ന്നു പ​ദ്ധ​തി. മെഡിക്കല്‍ കോഴ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ മാസം കുമ്മനത്തിന്റെ യാത്ര മാറ്റിയിരുന്നു. പിന്നീട് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായ ശേഷമാണ് യാത്ര രണ്ടാമതും മാറ്റിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button