കൊച്ചി: കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി വീണ്ടും തള്ളിയ സാഹചര്യത്തിൽ ഇനിയുള്ള നടപടികൾ വിധിയുടെ പകർപ്പ് കിട്ടിയശേഷമായിരിക്കും തീരുമാനിക്കുകയെന്ന ദിലീപിന്റെ അഭിഭാഷകനായ ബി. രാമൻപിള്ള അറിയിച്ചു. കേസിൽ ജാമ്യം തേടി സുപ്രീംകോടതിയെ സമീപിക്കണമോ എന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ വിധി പകർപ്പ് ലഭിച്ചശേഷമാകും തീരുമാനം കൈക്കൊള്ളുകയെന്നും അദ്ദേഹം അറിയിച്ചു. വിധി എതിരായതോടെ റിമാൻഡ് തടവുകാരനായി ദിലീപിന് ഇനിയും ആഴ്ചകൾ ആലുവ സബ് ജയിലിൽ കഴിയേണ്ടിവരും.
Post Your Comments