മുംബൈ: പുതുതായി ഇറങ്ങിയ 200 രൂപയുടെ നോട്ട് എടിഎമ്മുകളിൽ എത്താൻ വൈകുമെന്ന് സൂചന. 200 രൂപ നോട്ടുകളുടെ നീളത്തിൽ വ്യത്യാസമുണ്ട്. അതിനാൽ എടിഎം മെഷീനുകൾ ഇതിനായി പുനർസജ്ജീകരിക്കേണ്ടിവരും. നിലവിൽ രാജ്യത്ത് രണ്ടു ലക്ഷത്തിലധികം എടിഎമ്മുകൾ ഉണ്ടെന്നാണ് കണക്ക്.
മൂന്നു മുതൽ നാലുവരെ കസെറ്റുകളാണ് എടിഎം മെഷീനുകളിൽ ഉള്ളത്. ഓരോ വിഭാഗം നോട്ടുകൾക്കും വേണ്ടി ഉള്ളവയാണ് ഈ കസെറ്റുകൾ. പുതിയ കസെറ്റ് സജ്ജീകരിച്ചാൽ മാത്രമേ 200 രൂപ നോട്ടുകൾ എടിഎമ്മുകളിൽ ഉപയോഗിക്കാൻ കഴിയൂ. കുറഞ്ഞത് ഒരാഴ്ച എങ്കിലും ഈ മാറ്റത്തിനും തുടർന്നുള്ള പരിശോധനകൾക്കും വേണ്ടിവരും.
Post Your Comments