Latest NewsKeralaNews

തന്റെ മകള്‍ എസ്എഫ്‌ഐയില്‍ ചേര്‍ന്നിട്ടില്ലെന്ന് വിഡി സതീശന്‍

പറവൂര്‍: തന്റെ മകള്‍ എസ്എഫ്‌ഐയില്‍ ചേര്‍ന്നിട്ടില്ലെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ഡി.സതീശന്‍ എം.എല്‍എ. തന്റെ മകള്‍ എസ്എഫ്‌ഐയില്‍ ചേര്‍ന്നുവെന്ന പ്രചരണം വ്യാപകമാകുന്നുണ്ട്. മകള്‍ കോളേജില്‍ കെ.എസ്.യു പ്രവര്‍ത്തകയാണെന്നും ജനസേവ ശിശുഭവനില്‍ കുട്ടികള്‍ക്ക് സൗജന്യമായി ട്യൂഷന് പോയിരുന്നുവെന്നും വിഡി സതീശന്‍ പറയുന്നു. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം.

എന്നെ അപകീര്‍ത്തിപ്പെടുത്തുവാനായി ചിലര്‍ മകളുടെ പേര് വിവാദങ്ങളിലേക്ക് വലിച്ചിഴക്കുകയാണ്. ഞാന്‍ ബിജെപിയിലേക്ക് ചേരുന്നുവെന്ന് പ്രചരിപ്പിക്കുന്നവര്‍ തന്നെയാണ് ഇതിന് പിന്നിലെന്നും സതീശന്‍ ആരോപിച്ചു. ഫേസ്ബുക്കിന്റെ പൂര്‍ണ്ണരൂപം വായിക്കാം..

എന്റെ മകള്‍ എസ് എഫ് ഐയില്‍ ചേര്‍ന്നു എന്ന വ്യാജ പ്രചരണം ഇന്ന് രാവിലെ മുതല്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുകയാണ് . ഇത് ശുദ്ധ അസംബന്ധമാണ്.
അവള്‍ കോളേജിലെ കെ.എസ്.യു .പ്രവര്‍ത്തകയാണ്, നേതാവല്ല. കോളേജിലെ കെ.എസ്.യു യൂണിറ്റ് ജനസേവ ശിശുഭവനില്‍ കുട്ടികള്‍ക്ക് സൗജന്യമായി ട്യൂഷ്യന്‍ എടുക്കുവാന്‍ പോയപ്പോള്‍ അവള്‍ ആ ടീമിലെ വോളണ്ടിയറായിരുന്നു.

സത്യമിതായിരിക്കെ എന്നെ അപകീര്‍ത്തിപ്പെടുത്തുവാന്‍ എന്റെ മകളെ വലച്ചിഴക്കുന്നത് ദൗര്‍ഭാഗ്യകരമാണ്. ഞാന്‍ ബിജെപിയില്‍ ചേരുന്നു എന്ന വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ തന്നെയാണ് ഇതിനു പിന്നിലെന്ന് എനിക്കറിയാം. അവരൊന്നറിയണം….ഞാനിതെഴുതി കൊണ്ടിരിക്കുമ്‌ബോള്‍, മതേതര നിലപാട് ശക്തിയായി ഉയര്‍ത്തിപ്പിടിച്ചതിനെതിരെ ഹിന്ദു ഐക്യവേദിക്കാര്‍ എന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തി കൊണ്ടിരിക്കുകയാണ്. പോസ്റ്റുകള്‍ വായിച്ചിട്ട് ഒന്നുമാലോചിക്കാതെ അത് പ്രചരിപ്പിച്ചവര്‍ ,അത് ശരിയായിരുന്നോ എന്ന് അവരുടെ സ്വന്തം മനസ്സാക്ഷിയോട് ചോദിക്കട്ടെ..

 

shortlink

Related Articles

Post Your Comments

Related Articles


Back to top button