KeralaLatest NewsNews

റീ​സ​ർ​വേ ത​ട​സ​പ്പെ​ടു​ത്തുന്നതു ആരാണെന്നു വ്യക്തമാക്കി ദേ​വി​കു​ളം സ​ബ്ക​ള​ക്ട​ർ

ചെ​ന്നൈ: ഇ​ടു​ക്കി​യി​ൽ നീ​ല​ക്കു​റി​ഞ്ഞി സ​ങ്കേ​തത്തിലെ റീ​സ​ർ​വേ ത​ട​സ​പ്പെ​ടു​ത്തുന്നതു പി​ന്നി​ൽ കൈ​യേ​റ്റ​ക്കാ​രെ​ന്നു ആരോപണവുമായി ദേ​വി​കു​ളം സ​ബ്ക​ള​ക്ട​ർ രംഗത്ത്. ദേ​ശീ​യ ഹ​രി​ത ട്രൈ​ബ്യൂ​ണ​ലി​ൽ സമർപ്പിച്ച സ​ത്യ​വാ​ങ്മൂ​ല​ത്തി​ലാ​ണ് സ​ബ് ക​ള​ക്ട​ർ പ്രേം കുമാര്‍ ഈ അഭിപ്രായം അറിയിച്ചത്. കൈ​യേ​റ്റ​ക്കാ​രാണ് അ​തി​ർ​ത്തി നി​ർ​ണ​യം നടത്തുന്നത് അനുവദിക്കാത്തത്. വ​ട്ട​വ​ട, കൊ​ട്ട​ക്കാ​ന്പൂ​ർ ബ്ലോ​ക്കു​ക​ളി​ലെ റീ​സ​ർ​വേ ഇ​ക്കാ​ര​ണ​ത്താ​ൽ പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. മൂ​ന്നാ​റി​ലെ വ​ൻ തോ​ട്ട​ങ്ങ​ളി​ൽ മി​ക്ക​വ​യും കൈ​യേ​റ്റ​ഭൂ​മി​യാ​ണെ​ന്നു സം​ശ​യി​ക്കു​ന്ന​താ​യും സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ പ​റ​യു​ന്നു.

മൂ​ന്നാ​റി​ലെ കൈ​യേ​റ്റ​ക്കാ​രു​ടെ പ​ട്ടി​ക സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​ടു​ത്തി​ടെ ദേ​ശീ​യ ഹ​രി​ത ട്രൈ​ബ്യൂ​ണ​ലി​ൽ സ​മ​ർ​പ്പി​ച്ചു. മൂ​ന്നാ​റി​ലെ എ​ട്ട് വി​ല്ലേ​ജു​ക​ളി​ലാ​യി അ​നു​മ​തി​യി​ല്ലാ​തെ പ​ണി​ത 330 അ​ന​ധി​കൃ​ത നി​ർ​മാ​ണ​ങ്ങ​ളു​ടെ പ​ട്ടി​ക​യാ​ണ് ഹ​രി​ത ട്രൈ​ബ്യൂ​ണ​ലി​ൽ ഹാ​ജ​രാ​ക്കി​യ​ത്.

നേ​ര​ത്തെ, മൂ​ന്നാ​ർ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ന്‍റെ അ​തി​ർ​ത്തി കൃ​ത്യ​മാ​യി നി​ർ​ണ​യി​ക്ക​ണ​മെ​ന്ന് ദേ​ശീ​യ ഹ​രി​ത ട്രൈ​ബ്യൂ​ണ​ൽ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. കു​റി​ഞ്ഞി മ​ല​യി​ൽ കൈ​യേ​റ്റം ഉ​ണ്ടെ​ങ്കി​ൽ ഉ​ട​ൻ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും, ഏ​ല​മ​ല​ക്കാ​ടു​ക​ളു​ടെ അ​തി​ർ​ത്തി നി​ർ​ണ​യി​ക്ക​ണ​മെ​ന്നും ട്രൈ​ബ്യൂ​ണ​ൽ വ്യ​ക്ത​മാ​ക്കി. ഈ ​നി​ർ​ദേ​ശ​ത്തി​ൽ ത​ൽ​സ്ഥി​തി റി​പ്പോ​ർ​ട്ട് ആ​വ​ശ്യ​പ്പെ​ട്ട​തി​നു​ള്ള മ​റു​പ​ടി​യാ​യാ​ണ് സ​ബ് ക​ള​ക്ട​റു​ടെ സ​ത്യ​വാ​ങ്മൂ​ലം.

shortlink

Related Articles

Post Your Comments

Related Articles


Back to top button