ന്യൂഡല്‍ഹി: ദരിദ്രര്‍ക്ക് ഒട്ടേറെ പ്രയോജനകരമാകുന്ന പദ്ധതികള്‍ക്കാണ് സര്‍ക്കാര്‍ കൂടുതല്‍ ഊന്നല്‍ കൊടുക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മഹത്തായ ശ്രമങ്ങള്‍ ഇനിയും തുടരുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ ജന്‍ ദന് യോജന മൂന്ന് വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ പദ്ധതി വിജയമാണെന്ന് മോദി പറഞ്ഞു.
സര്‍ക്കാര്‍ പദ്ധതികളായ ജന്‍ ദന് യോജന, മുദ്രാ യോജന, സ്റ്റാന്റ് അപ്പ് ഇന്ത്യ എന്നീ പദ്ധതികള്‍ വഴി ലക്ഷക്കണക്കിന് ആള്‍ക്കാരുടെ സ്വപ്നങ്ങള്‍ക്ക് ചിറകു നല്കാന് സാധിച്ചു. ഇന്ന് ജന്‍ ദന് യോജന പദ്ധതി മൂന്ന് വര്‍ഷം പൂര്‍ത്തിയാകുകയാണ്. പദ്ധതിയില്‍ പങ്കാളികളായ കോടികണക്കിന് ജനങ്ങളോട് മോദി നന്ദി പറയുന്നു. ദരിദ്രരെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെയും സാമ്പത്തികമായി മുന്‍ നിരയിലെത്തിക്കാന്‍ കഴിഞ്ഞ ജന്‍ ദന് യോജന ചരിത്ര സംഭവമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
30 കോടിയോളം കുടുംബങ്ങള്‍ക്ക് ഇതുവരെ ജന്‍ ദന് യോജന അക്കൗണ്ട് ലഭിച്ചിട്ടുണ്ടെന്നും 65000 കോടി രൂപ വിവിധ അക്കൗണ്ടുകളിലെത്തിയിട്ടുണ്ടെന്നും മോദി പറഞ്ഞു.
Post Your Comments