Latest NewsNewsIndia

ആര്‍ത്തവ പ്രശ്‌നം: യുവതിയോട് കമ്പനി ചെയ്തത്

ന്യൂഡല്‍ഹി: ആര്‍ത്തവ രക്തം ഓഫീസിലെ കാര്‍പ്പറ്റില്‍ വീണതിന് യുവതിയോട് കമ്പനി ചെയ്തതിങ്ങനെ. യുവതിയെ കമ്പനിയില്‍ നിന്ന് പിരിച്ചുവിടുകയായിരുന്നു. അലീഷ കോള്‍മാന്‍ എന്ന യുവതിക്കാണ് ജോലി നഷ്ടപ്പെട്ടത്. യുഎസിലെ ജോര്‍ജിയയില്‍ 911 കോള്‍ സെന്ററിലെ ജീവനക്കാരിയായിരുന്നു കോള്‍മാന്‍.

കഴിഞ്ഞ വര്‍ഷം കോള്‍മാന്റെ ആര്‍ത്തവ രക്തം ഓഫീസ് കാര്‍പ്പറ്റില്‍ വീണു. ഇക്കാരണം ചൂണ്ടിക്കാട്ടി അവരെ ജോലിയില്‍ നിന്ന് പിരിച്ചു വിട്ടു. ബോബി ഡോഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് കോള്‍മാനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടത്. വ്യക്തിശുചിത്വം പാലിച്ചില്ലെന്ന് ആരോപിച്ചായിരുന്നു പിരിച്ചു വിടല്‍ നടപടി.

പിരിച്ചു വിട്ടതിനെതിരെ കോള്‍മാന്‍ നിയമനടപടി സ്വീകരിച്ചു. ആര്‍ത്തവത്തിന്റെ പേരില്‍ ജോലിയില്‍ നിന്ന് പിരിച്ചു വിടുന്നത് അപമാനകരമാണെന്ന് കോള്‍മാന്‍ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button