Latest NewsNewsIndia

ലോക്കോ പൈലറ്റുമാരുടെ മെ‌ാബൈലിനു ട്രെയിനിൽ വിലക്ക്

പാലക്കാട്: റെയിൽവേ ലേ‍ാക്കേ‍ാ പൈലറ്റുമാർ ട്രെയിനിൽ മെ‍ാബൈൽഫേ‍ാൺ ഉപയേ‍ാഗിക്കുന്നത് കർശനമായി വിലക്കി. റെയിൽവേ ബേ‍ാർഡ് മെക്കാനിക്കൽ വിഭാഗം എക്സിക്യൂട്ടിവ് ഡയറക്ടർ സേ‍ാണൽ, ഡിവിഷൻ അധികൃതർക്കു വിലക്കു ലംഘിക്കുന്നവർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാൻ നിർദേശം നൽകി.

മാത്രമല്ല ഡ്രൈവർ ഉൾപ്പെടെയുള്ള റണ്ണിങ് ജീവനക്കാരുടെ ഫേ‍ാണുകൾ പരിശേ‍ാധിക്കാനും സംവിധാനം ഏർപ്പെടുത്തും. യുപിയിലെ ട്രെയിൻ അപകടങ്ങളുടെ പശ്ചാത്തലത്തിലാണ് റെയിൽവേ ബേ‍ാർഡ് നടപടി. അപകടത്തിൽ ഒന്നിനു മെ‍ാബൈൽഫേ‍ാൺ ഉപയേ‍ാഗവുമായി ബന്ധമുണ്ടെന്നാണ് പ്രാഥമിക നിഗമനം. ട്രെയിൻ ഒ‍‍ാടിക്കുമ്പേ‍ാൾ ഡ്രൈവർമാർ മെ‍ാബൈൽ സിച്ച്ഒ‍ാഫ് ചെയ്ത് ബാഗിൽ സൂക്ഷിക്കണമെന്നാണ് വ്യവസ്ഥ. പക്ഷെ അതു ലംഘിക്കപ്പെടുന്നതായാണു റെയിൽവേ ഇന്റലിജൻസ് റിപ്പേ‍ാർട്ട്. ട്രെയിൻ നിൽക്കുമ്പോൾ ഫേ‍ാൺ ഉപയേ‍ാഗിക്കാം.ഡ്യൂട്ടിക്കിടയിലുള്ള കാര്യങ്ങൾ ഗാർഡുമാർ മുഖേനയാണു അധികൃതർക്കു കൈമാറേണ്ടത്.

ഫേ‍ാൺ ഉപയേ‍ാഗിക്കുമ്പേ‍ാൾ അപായമുന്നറിയിപ്പു സിഗ്നൽ പേ‍ാലും ശ്രദ്ധിക്കാത്ത സ്ഥിതിയാണ്. തുടർച്ചയായ ഫേ‍ാൺ ഉപയേ‍ാഗം, സമ്മർദം, കാഴ്ചക്കുറവ് എന്നിവ കാരണം സിഗ്‌നൽ മറികടക്കുന്നത് ഉൾപ്പെടെയുള്ളവ ഒഴിവാക്കാനുള്ള നിർദേശങ്ങളും നൽകിയിട്ടുണ്ട്. സർവീസുമായി ബന്ധപ്പെട്ടു സ്റ്റേഷൻ ജീവനക്കാരുമായി വാക്കിടോക്കിയിലൂടെ സംസാരിക്കുന്നതിനു പകരം ട്രെയിൻ മുന്നോട്ടെടുക്കുന്നതിനു മു‍ൻപ‍ു സിഗ്നലുകൾ സംബന്ധിച്ചു വ്യക്തത വരുത്തണമെന്നും ഉത്തരവിലുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button