KeralaLatest NewsNews

ചേലാകര്‍മം: നടപടിയുണ്ടാവുമെന്ന് മന്ത്രി ശൈലജ

കണ്ണൂര്‍: ചേലാകര്‍മത്തിന് പെണ്‍കുഞ്ഞുങ്ങളെയും വിധേയമാക്കുന്നുവെന്ന വാര്‍ത്ത നടുക്കുന്നതാണെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. ഇപ്പോഴാണ് അതിക്രൂരവും പ്രാകൃതവുമായ നടപടി കേരളത്തിലുമുണ്ടെന്ന കാര്യം പുറത്തുവന്നത്. ഒരു പരിഷ്‌കൃതസമൂഹത്തിനും അംഗീകരിക്കാനാവാത്തതാണിത്.

സ്ത്രീത്വത്തോടുള്ള കടന്നാക്രമണം എന്ന നിലയിലും ഇതിനെ ശക്തമായി എതിര്‍ക്കണമെന്നും ഇത് അറിവുള്ളവര്‍ ആരും അംഗീകരിക്കുന്നതല്ലെന്നും മന്ത്രി പറഞ്ഞു. ഈ പ്രാകൃത ആചാരം ആഫ്രിക്കയിലെ ചില ഗോത്രവര്‍ഗക്കാര്‍ക്കിടയില്‍ ഉണ്ടെന്നു വ്യക്തമായപ്പോള്‍ മഹിളാസംഘടനകളെല്ലാം അതിനെ ശക്തമായി അപലപിച്ചതാണ്.

വ്യാജചികിത്സയുടെയും കടുത്ത അന്ധവിശ്വാസത്തിന്റെയും പരിധിയില്‍വരുന്ന കാര്യമാണിതെന്നാണ് മനസ്സിലാക്കുന്നത്. ഒരുപ്രമുഖ മാധ്യമമാണ് ഇത് സംബന്ധിച്ച വാർത്ത പുറത്ത് കൊണ്ട് വന്നത്. ഈ പ്രശ്‌നം പുറത്തുകൊണ്ടുവന്ന സാഹചര്യത്തില്‍ ഡി.എം.ഒ.യോടും ആരോഗ്യവകുപ്പ് ഡയറക്ടറോടും അടിയന്തര റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. റിപ്പോര്‍ട്ടുകിട്ടിയാല്‍ നിയമവശം കൂടി പരിഗണിച്ച് ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി ശൈലജ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button