ന്യൂഡല്‍ഹി : പുരുഷനായി ജോലിയില്‍ പ്രവേശിക്കുകയും ജോലിയിലിരിക്കുമ്ബോള്‍ സ്ത്രീയായി മാറുകയും ചെയ്ത നാവികസേന അംഗത്തെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. സര്‍വീസിലിരിക്കെ സ്ത്രീയായതിലൂടെ ഇന്ത്യന്‍ നാവികസേനയില്‍ ചരിത്രം സൃഷ്ടിച്ച ഭിന്നലിംഗക്കാരനെയാണ് ലിംഗാവസ്ഥ മാനദണ്ഡമാക്കി തന്നെ പിരിച്ചുവിട്ടത്. വിശാഖപട്ടണത്ത് ഐഎന്‍എസ് എക്സിലയില്‍ ജോലി ചെയ്യുകയായിരുന്നു.
എസ്‌എന്‍എല്‍ആര്‍ (സര്‍വീസ് നോ ലോംഗര്‍ റിക്വയേര്‍ഡ്) ഉപയോഗിച്ചാണ് പിരിച്ചു വിട്ടത്. സേനയില്‍ ചേരാന്‍ പറഞ്ഞിരുന്ന മാനദണ്ഡങ്ങള്‍ ലംഘിച്ചെന്നാണ് ഇവര്‍ക്കെതിരെയുള്ള ആരോപണം.കഴിഞ്ഞ വര്‍ഷം അവസാനം മുംബൈയില്‍ നടത്തിയ ലിംഗമാറ്റ ശസ്ത്രക്രിയ വഴിയാണ് സേനാ അംഗം പെണ്ണായി മാറിയത്.ഏഴു വര്‍ഷം മുമ്ബ് നാവികസേനയില്‍ ചേരുമ്പോള്‍ ലിംഗാവസ്ഥ കോളത്തില്‍ പുരുഷന്‍ എന്ന് കാണിച്ചാണ് ജോലിക്ക് കയറിയത്.
ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്ത് പെണ്ണായവരേയോ ഭിന്നലിംഗക്കാരെയോ സൈന്യത്തില്‍ പ്രവേശിപ്പിക്കാന്‍ നിയമം അനുശാസിക്കുന്നില്ല എന്ന് പറഞ്ഞായിരുന്നു നടപടിയെടുത്തത്. ലിംഗമാറ്റ ശസ്ത്രക്രിയവഴി പെണ്ണായി മാറിയ അംഗം പിന്നീട് മുടി വളര്‍ത്തുകയും സാരി ധരിക്കുകയും ചെയ്തിരുന്നു. നിലവില്‍ സ്ത്രീകളെ സൈന്യത്തില്‍ എടുക്കുന്നുണ്ട് എങ്കിലും അപകടകരമായ ഉയര്‍ന്ന ജോലിയില്‍ നിയോഗിച്ചിരുന്നില്ല.
Post Your Comments