ഗുർമീതിനെ അഴിക്കുള്ളിലാക്കിയ മാനഭംഗകേസ് നാള്‍വഴികളിലൂടെ
2002 ഏപ്രില്‍ ; വനിതാ അനുയായികളെ ദേര സച്ചാ സൗദയുടെ സിര്‍സയിലെ ആശ്രമത്തില്‍ ലൈംഗികചൂഷണത്തിന് ഇരയാക്കുന്നുവെന്ന ഉൗമക്കത്ത് പഞ്ചാബ് ആന്‍ഡ് ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റീസിനു ലഭിക്കുന്നു.
മേയ്: ആരോപണത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഹൈക്കോടതി സിര്‍സയിലെ ജില്ലാ ജഡ്ജിക്കു നിര്‍ദേശം നൽകുന്നു
സെപ്റ്റംബര്‍: ജില്ലാ ജഡ്ജി ലൈംഗികചൂഷണം നടന്നുവെന്ന റിപ്പോർട്ട് ഹൈക്കോടതിക്ക് നൽകിയതോടെ കേസ് സിബിഐക്കു വിടുന്നു.
ഡിസംബര്‍ ; സിബിഐ ബലാത്സംഗത്തിന് ഗുര്‍മീത് റാം റഹിമിനെതിരേ കേസെടുക്കുന്നു.
ജൂലൈ 2007 ;സിബിഐ അംബാലയിലെ കോടതിയില്‍ ഗുര്‍മീതിനെതിരേ കുറ്റപത്രം സമര്‍പ്പിക്കുന്നു. 1999നും 2001നും ഇടയ്ക്ക് ആശ്രമത്തിലെ രണ്ടു സന്യാസിനികള്‍ ലൈംഗികചൂഷണത്തിന് ഇരയായെന്നു കുറ്റപത്രത്തില്‍ ആരോപിച്ചിരുന്നു.
2008 സെപ്റ്റംബര്‍ ; പ്രത്യേക സിബിഐ കോടതി ഐപിസി 376, 506 വകുപ്പുകള്‍ പ്രകാരം ബലാത്സംഗം, ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ ഗുര്‍മീതിനെതിരേ ചുമത്തുന്നു.
2009-2010: പരാതിക്കാരായ രണ്ടു സന്യാസിനികള്‍ കോടതിക്കു മുമ്പാകെ മൊഴി നല്കുന്നു.
2011 ഏപ്രില്‍: ഗുര്‍മീതിനെതിരായ കേസും പ്രത്യേക സിബിഐ കോടതിയുടെ ആസ്ഥാനവും പഞ്ച്കുലയിലേക്ക് മാറ്റുന്നു
2017 ജൂലൈ: എല്ലാദിവസവും വിചാരണ നടത്താന്‍ പ്രത്യേക സിബിഐ കോടതി തീരുമാനിക്കുന്നു
ഓഗസ്റ്റ് 17: വാദിഭാഗത്തിന്റെയും പ്രതിഭാഗത്തിന്റെയും വാദം അവസാനിച്ചതിനാൽ വിധി ഓഗസ്റ്റ് 25നു പ്രഖ്യാപിക്കുമെന്ന് പ്രത്യേക സിബിഐ കോടതി ജഡ്ജി ജഗദീപ് സിംഗ് അറിയിച്ചു. ഗുര്‍മീത് വിധിപ്രഖ്യാപന ദിവസം നേരിട്ടു കോടതിയില്‍ ഹാജരാകാനും നിര്‍ദേശിക്കുന്നു
ഓഗസ്റ്റ് 25: ബലാത്സംഗക്കേസില്‍ ഗുര്‍മീത് കുറ്റക്കാരനാണെന്ന് കോടതി പ്രസ്താവിക്കുന്നു
ഓഗസ്റ്റ് 28: സിബിഐ ജഡ്ജി ജയിലില്‍ വെച്ച് രണ്ടു കേസുകളിലായി ഗുര്‍മീതിന് 20 വര്‍ഷം തടവും 30 ലക്ഷം രൂപ പിഴയും വിധിക്കുന്നു.
Post Your Comments