സിർസ: വിവാദം ആൾദെെവം ഗുർമീത് റാം റഹിം സിംഗിമിനു മാനഭംഗക്കേസിൽ ശിക്ഷ പ്രഖ്യാപിക്കുന്നതിനു മുമ്പ് ഹരിയാനയിൽ വീണ്ടും സംഘർഷം. ഹരിയാനയിലെ സിർസയിലാണ് ദേര സച്ചാ സൗദ അനുകൂലികൾ ആക്രമണം അഴിച്ചു വിട്ടത്. രണ്ടു വാഹനങ്ങളാണ് ഇവർ കത്തിച്ചത്. സംഘർഷം കണക്കിലെടുത്ത് ഹരിയാനയിലും പഞ്ചാബിലും അതീവ സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത കേസിലാണ് ദേരാ സച്ചാ സൗധ നേതാവ് ഗുര്‍മീത് സിംഗ് റാം റഹീമിനു കോടതി ശിക്ഷ വിധിച്ചത്. 10 വര്‍ഷത്തെ തടവു ശിക്ഷയാണ് ഹരിയാനയിലെ പ്രത്യേക സി.ബി.ഐ കോടതി വിധിച്ചത്.
Post Your Comments