ചണ്ഡിഗഡ്: ദേര സച്ചാ സൗദ നേതാവ് ഗുർമീത് റാം റഹിമിന് മാനഭംഗക്കേസിൽ ശിക്ഷ വിധിച്ചതിന് പിന്നാലെ അടിയന്തര യോഗം വിളിച്ച് രിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ. സംസ്ഥാനത്തെ സുരക്ഷ സ്ഥിതിഗതികൾ വിലയിരുത്തുന്നതിന്‍റെ ഭാഗമായാണ് അടിയന്തര യോഗം. ഉന്നതതല ഉദ്യോഗസ്ഥരും മുതിർന്ന പോലീസ് ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കുമെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം.
ശിക്ഷ വിധിക്കുന്നതിനു മുന്നോടിയായി സംസ്ഥാനത്ത് വലിയ സുരക്ഷയാണ് ഒരുക്കിയത്. 3,000 അർദ്ധ സെെനികരെയാണ് ഗുർമീതിനെ പാർപ്പിച്ചിരുന്ന ജയിലിന്‍റെ സുരക്ഷക്കായി വിന്യസിച്ചിരുന്നത്.
Post Your Comments