ന്യൂഡല്‍ഹി•പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത കേസില്‍ ദേരാ സച്ചാ സൗധ നേതാവ് ഗുര്‍മീത് സിംഗ് റാം റഹീമിന് 10 വര്‍ഷം തടവ്. ഹരിയാനയിലെ സി.ബി.ഐ പ്രത്യേക കോടതിയുടെതാണ് വിധി. പ്രത്യേക കോടതി ജഡ്ജി ജഗദീപ് സിംഗ് ആണ് വിധി പ്രഖ്യപനം നടത്തിയത്. കേസില്‍ ഗുര്‍മീത് കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് വിധി പ്രഖ്യാപനം തിങ്കളാഴ്ചത്തേക്ക് മാറ്റിവയ്ക്കുകയായിരുന്നു.
ഗുര്‍മീത് കുറ്റക്കാരാണെന്ന കോടതിയുടെ പരാമര്‍ശത്തിന് പിന്നാലെ ഗുര്‍മീതിന്റെ അനുയായികള്‍ അഴിച്ചുവിട്ട കലാപത്തില്‍ 36 പേര്‍ കൊല്ലപ്പെടുകയും 250 ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും കോടികളുടെ നാശനഷ്ടങ്ങള്‍ ഉണ്ടാവുകയും ചെയ്തിരുന്നു.
ഇന്ന് വിധി പ്രഖ്യാപിക്കുന്ന പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് ഹരിയാനയിലും പഞ്ചാബിലും ഒരുക്കിയിരിക്കുന്നത്.
മാനഭംഗക്കേസില്‍ ശിക്ഷ വിധിക്കുന്നതിനിടെ മാപ്പപേക്ഷിച്ച് പൊട്ടിക്കരഞ്ഞ് ദേര സച്ചാ സൗദാ തലവന്‍ ഗുര്‍മീത് റാം റഹീം സിങ്ങ്. ഏറെ നാടകീയരംഗങ്ങളാണ് വിധി പറഞ്ഞ ഹരിയാനയിലെ റോത്തക് സുനരിയ ജയിലില്‍ പ്രത്യേകം തയ്യാറാക്കിയ കോടതി മുറിയില്‍ അരങ്ങേറിയത്.
വിധി പറയാനായി ഗുര്‍മീതിനെ പാര്‍പ്പിച്ചിരിക്കുന്ന ഹരിയാനയിലെ റോത്തക് സുനരിയ ജയിലില്‍ പ്രത്യേക സിബിഐ ജഡ്ജി ജഗ്ദീപ് സിങ് ഹെലികോപ്റ്ററിലാണ് എത്തിയത്. ആശ്രമത്തിലെ അനുയായികളായ രണ്ട് സ്ത്രീകളെ പീഡിപ്പിച്ച കേസിലാണ് വിധി പറഞ്ഞത്. 2002 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
Post Your Comments