ആരോഗ്യപ്രദമായ അന്തരീക്ഷം വീട്ടിൽ ഉണ്ടാക്കിയെടുക്കേണ്ടത് വളരെ അത്യാവശ്യമാണ്. എന്നാൽ ഇന്ന് നമ്മുടെ വീടുകളിൽ കുട്ടികളെയും പ്രായമായവരെയും ഒരുപോലെ അലട്ടുന്ന ആരോഗ്യപ്രശ്നങ്ങളിൽ ഒന്നാണ് അലര്ജി. അലര്ജിക്കുള്ള ചികിത്സകള്‍ തേടിപ്പോകുന്നവരാണ് ഇന്ന് അധികവും. ഒന്ന് ശ്രദ്ധിച്ചാൽ ഒഴിവാക്കാവുന്നതേയുള്ളു ഇത്തരം പ്രശ്നങ്ങൾ.
വീട് വൃത്തിയാക്കുമ്പോൾ ശ്രദ്ധിക്കപ്പെടാതെ പോകുന്ന, നിസ്സാരമെന്ന് തോന്നാവുന്ന ചിലതാണ് അലര്ജി പോലുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നത്. വീടിനുള്ളിൽ തുമ്മലും ജലദോഷവും ഇന്ന് പതിവാണ്. വീട് വൃത്തിയാക്കുമ്പോൾ കണ്ണിൽപ്പെടാതെ മാറി നിൽക്കുന്ന ചില ഘടകങ്ങളാണ് ഈ അലര്ജിക്ക് കാരണം. ഇതൊഴിവാക്കാൻ പ്രധാനമായും ശ്രദ്ധിക്കേണ്ടവ :
1 . ഈർപ്പം തങ്ങി നിൽക്കുന്നിടത്ത് പൂപ്പൽ ബാധ ഉണ്ടാകുന്നു. ഇതൊഴിവാക്കാൻ ബ്ലീച്ചിങ് പൌഡർ ഉപയോഗിച്ച് ഈർപ്പമുള്ള സ്ഥലങ്ങൾ വൃത്തിയാക്കാം.
2 . ബാത്‌റൂമിൽ വെന്റിലേഷൻ ഉറപ്പാക്കുക. പൊട്ടിയ ടൈലുകൾ മാറ്റുകയും ലീക്കില്ലാത്ത പൈപ്പുകൾ സ്ഥാപിക്കുകയും ചെയ്യുന്നത് പൂപ്പൽ വളർച്ച തടയും.
3 . ഫ്രിഡ്‌ജിലെ പൂപ്പൽ വളർച്ച തടയാൻ , ഉൾവശം സോഡിയം ബൈകാർബൊനൈറ്റ് ലായനി ഉപയോഗിച്ച വൃത്തിയയാക്കിയത്തിനു ശേഷം മാത്രം ഭക്ഷണ പദാർത്ഥങ്ങൾ സൂക്ഷിക്കുക.
4 . കിടക്കകൾക്കും തലയിണകൾക്കും സിബ്ടൈപ്പ് കവറുകൾ നൽകുന്നത് വേനൽക്കാലത്ത് പൊടിയെ മാറ്റിനിർത്തും .
5 . കാര്പെറ്റുകളിലാണ് ഏറ്റവും കൂടുതൽ പൊടികൾ അടിഞ്ഞുകൂടുന്നത് .ബെഡ്‌റൂമുകളിൽ കാര്പെറ്റുകൾ ഒഴിവാക്കുക.
6 . എച് . ഇ . പി .(ഹൈ എഫിഷിയെൻസി പാർട്ടിക്‌ളൈറ്റ് എയർ ) ഉള്ള വാക്വേം ക്ളീനറും എയർ കണ്ടിഷണറും ഉപയോഗിക്കുക. ഇവ യഥാസമയം വൃത്തിയാക്കാൻ ശ്രദ്ധിക്കുക.
7 . തുണി കർട്ടനുകൾ ഒഴിവാക്കി കനം കുറഞ്ഞ ഫാബ്രിക് കർട്ടനുകൾ ഉപയോഗിക്കാം.
8 . ഏലി, പല്ലി, പാറ്റ, ചിലന്തി, തുടങ്ങിയവയെ അകറ്റി നിർത്താൻ അടുക്കളയിലെ സിങ്കും അടിവശങ്ങളും ക്യാബിനറ്റും വൃത്തിയാക്കുക.
9 . വീട്ടിൽ നിന്നും ഉപയോഗശൂന്യമായതും പൊട്ടിയതും പൊളിഞ്ഞതുമായ അനാവശ്യ വസ്തുക്കൾ ഒഴിവാക്കുക. ഇത്തരം വസ്തുക്കൾ മാറ്റിനിർത്തുന്നത് അലര്ജി കുറയാൻ സഹായിക്കും.
Post Your Comments