Latest NewsIndia

പാ​ൻകാർഡ് ആധാറുമായി ബന്ധിപ്പിക്കാത്തവരുടെ ശ്രദ്ധയ്ക്ക്

മും​ബൈ: ​പാ​ൻകാർഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി കേ​ന്ദ്ര​സ​ർ​ക്കാ​ർ നീ​ട്ടുമെന്ന് സൂചന. സ്വ​കാ​ര്യ​ത മൗ​ലി​കാ​വ​കാ​ശ​മാ​ണെ​ന്ന സു​പ്രീം കോ​ട​തി വി​ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഇത്തരമൊരു നടപടിക്ക് കേന്ദ്രസർക്കാർ ഒരുങ്ങുന്നത്, നിലവിൽ ഓ​ഗ​സ്റ്റ് 31 വ​രെ​യാ​ണ് അ​വ​സാ​ന തി​യ​തിയായി നി​ശ്ച​യി​ച്ചി​ട്ടു​ള്ളത്. മു​ൻപ് ജൂ​ലൈ 31 വ​രെ അ​വ​സാ​ന തി​യ​തി​യാ​യി നി​ശ്ച​യി​ച്ചി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട് അത് ഓ​ഗ​സ്റ്റ് അ​ഞ്ചു​വ​രെ​യും ശേ​ഷം ഓ​ഗ​സ്റ്റ് മു​പ്പ​ത്തൊ​ന്നി​ലേ​ക്കും നീ​ട്ടി​യി​രു​ന്നു.

ആ​ധാ​ർ നി​യ​മം, ആ​ദാ​യ നി​കു​തി നി​യ​മം തു​ട​ങ്ങി​യ​വ ആ​ധാ​ര​മാ​ക്കി​യാ​ണു പാ​ൻ-​ആ​ധാ​ർ ബ​ന്ധി​പ്പി​ക്കണമെന്ന് കേന്ദ്രം നിർദ്ദേശിച്ചത്. ഇ​ന്ത്യ​യി​ൽ 115 കോ​ടി ആ​ധാ​ർ ഉ​ട​മ​ക​ളാ​ണു​ള്ള​ത്. ഇ​തി​ൽ 25 കോ​ടി ആ​ളു​ക​ൾ​ക്കു പാ​ൻ കാ​ർ​ഡു​ക​ളു​ണ്ട്. കൂടാതെ സ്വ​കാ​ര്യ​ത മൗ​ലി​കാ​വ​കാ​ശ​മാ​ണെ​ന്ന സു​പ്രീം കോ​ട​തി വി​ധി ആ​ധാ​ർ-​പാ​ൻ ബ​ന്ധി​പ്പി​ക്ക​ലി​ന്‍റെ കാ​ര്യ​ത്തി​ൽ മാ​റ്റ​മൊ​ന്നും വ​രു​ത്തി​യി​ട്ടി​ല്ലെ​ന്ന് യു​ണീ​ക് ഐ​ഡ​ന്‍റി​ഫി​ക്കേ​ഷ​ൻ അ​ഥോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ (യു​ഐ​ഡി​എ​ഐ) ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ അ​ജ​യ് ഭൂ​ഷ​ണ്‍ പാ​ണ്ഡേ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button