ചെന്നൈ: ദിനകരൻ പക്ഷത്തേക്ക് ഒരു എംഎൽഎകൂടി കൂറുമാറി. തിരുപ്പറകുണ്ട്റം എംഎൽഎ എ.കെ.ബോസാണ് പുതിയതായി ദിനകര പക്ഷത്തേക്ക് എത്തിയത്. ഇതോടെ ടി.ടി.വി.ദിനകരൻ പക്ഷത്തെ എംഎൽഎമാരുടെ എണ്ണം 23 ആയി. വിരുതാചലം എംഎൽഎ വി.ടി.കലൈസെൽവൻ ഇന്നലെ ദിനകര പക്ഷത്തേക്കു കൂറുമാറിയിരുന്നു.ഒൗദ്യോഗിക പക്ഷത്തും നിന്നും എംഎൽഎമാരുടെ ഈ കൂറുമാറ്റം പുതിയ രാഷ്ട്രീയ സാഹചര്യം സൃഷ്ടിക്കുമോ എന്നാണ് നിരീക്ഷർ നോക്കുന്നത്.
പ്രതിപക്ഷം ഗവർണറെ തമിഴ്നാട് നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ മുഖ്യമന്ത്രിയോടു നിർദേശിക്കണമെന്നാവശ്യപ്പെട്ട് ആവശ്യവുമായി സമീപിച്ചിരുന്നു. എടപ്പാടി പളനിസാമിക്കു നിലവിൽ 113 എംഎൽഎമാരുടെ പിന്തുണ മാത്രമാണെന്ന് പ്രതിപക്ഷം പറയുന്നു. ഡിഎംകെ മുതിർന്ന നേതാവ് ദുരൈമുരുകൻ, കനിമൊഴി, കോണ്ഗ്രസ് നേതാവ് വിജയധരണി എന്നിവരടക്കമുള്ള പ്രതിപക്ഷ നേതാക്കളാണു ഗവർണറെ കണ്ടത്.
അതേസമയം മുഖ്യമന്ത്രി എടപ്പാടി പളനിസാമിയെ പാർട്ടി ചുമതലകളിൽനിന്നു ടി.ടി.വി.ദിനകരൻ നീക്കി. സേലം ജില്ല സെക്രട്ടറി സ്ഥാനത്തുനിന്നാണു നീക്കിയത്.
Post Your Comments