Latest NewsNewsIndia

ഗുർമീതിനെ കുടുക്കിയത് സി ബി ഐ യിലെ ഈ ഉദ്യോഗസ്ഥൻ

ന്യൂ​ഡ​ല്‍​ഹി: ആൾ ദൈവം രാം റഹിം ഗുർമീതിനെ കുടുക്കിയത് ഈ ഉദ്യോഗസ്ഥൻ ആണ്. 67 കാരനായ വിരമിച്ച സി ബി ഐ ഉദ്യോഗസ്ഥൻ മുലിഞ്ച നാരായണന്റെ അവസരോചിതമായ നടപടിയാണ് കേസ് കോടതിയിലെത്താൻ കാരണം. മു​ലി​ഞ്ഞ നാ​രാ​യ​ണ​ന്‍ സി ബി ഐയുടെ ജോയിന്റ് ഡയറക്ടർ ആയിരുന്നു. 2002 സെ​പ്​​റ്റം​ബ​റി​ലാ​ണ്​ പ​ഞ്ചാ​ബ്​- ഹ​രി​യാ​ന​ ഹൈ​കോ​ട​തി കേ​സ്​ സി.​ബി.ഐ ​ക്ക്​ വി​ട്ട​ത്. ഗു​ര്‍​മീ​തിന്റെ പ്ര​ഭാ​വം കാ​ര​ണം ആ​ദ്യ അ​ഞ്ചു വ​ര്‍​ഷം കേ​സി​ല്‍ ഒ​ന്നും സം​ഭ​വി​ച്ചി​ല്ല.

ഒ​ടു​വി​ല്‍, സ്വാ​ധീ​ന​ങ്ങ​ള്‍​ക്ക്​ വ​ഴ​ങ്ങാ​ത്ത ഉ​ദ്യോ​ഗ​സ്ഥ​ന്​ കേ​സ്​ ന​ല്‍​ക​ണ​മെ​ന്ന്​ കോ​ട​തി​ക്ക്​ ഉ​ത്ത​ര​വി​ടേ​ണ്ടി​വ​ന്നു. 2002 ഡി​സം​ബ​ര്‍ 12ന്​ ​കേ​സ്​ ര​ജി​സ്​​റ്റ​ര്‍ ചെ​യ്​​തു. കേസിൽ പല ഇടപെടലുകളും ഉണ്ടായിരുന്നു. മുതിർന്ന സി ബി ഐ ഉദ്യോഗസ്ഥൻ ഈ കേസ് അവസാനിപ്പിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ഗു​ര്‍​മീ​തി​​െന്‍റ അ​നു​യാ​യി​ക​ള്‍ ഭീ​ഷ​ണി​പ്പെ​ടു​ത്തി. അ​വ​ര്‍ ത​​െന്‍റ വീ​ട്​ ക​ണ്ടെ​ത്താ​ന്‍ ശ്ര​മി​ച്ചു. പ​ക്ഷേ, കോ​ട​തി​യാ​ണ്​ കേ​സ്​ കൈ​മാ​റി​യ​ത്​ എ​ന്ന​ത്​ തു​ണ​യാ​യി. ആ​ര്‍​ക്കും വ​ഴ​ങ്ങേ​ണ്ട​തി​ല്ലെ​ന്ന നി​ല​പാ​ടി​ല്‍ ഉ​റ​ച്ചു​നി​ല്‍​ക്കാ​നാ​യി.

പ​രാ​തി​ക്കാ​രെ ക​ണ്ടെ​ത്തി മൊ​ഴി എ​ടു​ക്കു​ക​യാ​യി​രു​ന്നു ഏ​റ്റ​വും വ​ലി​യ വെ​ല്ലു​വി​ളി. പ​രാ​തി​ക്കാ​രി 1999ല്‍ ​ആ​ശ്ര​മം ഉ​പേ​ക്ഷി​ച്ച്‌​ കു​ടും​ബ​ജീ​വി​ത​ത്തി​ലേ​ക്ക്​ ക​ട​ന്നി​രു​ന്നു. അ​വ​ര്‍ മ​ജി​സ്​​ട്രേ​റ്റി​ന്​ മു​ന്നി​ല്‍ ക്രി​മി​ന​ല്‍ ന​ട​പ​ടി​ച​ട്ടം 164 പ്ര​കാ​രം മൊ​ഴി​കൊ​ടു​ത്തു​വെ​ന്ന്​ ഉ​റ​പ്പു​വ​രു​ത്തി. അ​ങ്ങ​നെ കേ​സ്​ ദു​ര്‍​ബ​ല​പ്പെ​ടി​ല്ലെ​ന്ന്​ ഉ​റ​പ്പു​വ​രു​ത്തി. ഗുർമീതിനെ ചോദ്യം ചെയ്യാൻ അയാൾ അറ മണിക്കൂർ സമയം നൽകി. എന്നാൽ രണ്ടര മണിക്കൂർ ചോദ്യം ചെയ്യലിൽ അയാൾ ഭീരുവാണെന്നു മനസ്സിലായി. റിട്ടയേഡ് ഉദ്യോഗസ്ഥനായ നാരായണൻ ഇന്ത്യൻ എക്സ്പ്രസിനോട് വ്യക്തമാക്കിയതാണ് ഇത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button