KeralaLatest NewsNews

ചേലാകര്‍മ്മം; കോഴിക്കോട്ടെ സ്ഥാപനം യൂത്ത് ലീഗ് പൂട്ടിച്ചു

കോഴിക്കോട്: കോഴിക്കോട്ടെ സ്ഥാപനത്തിലേക്ക് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച നടത്തി. ചേലാകര്‍മ്മം നടത്തിയ കോഴിക്കോട്ടെ സ്ഥാപനത്തിലാണ് മാർച്ച് നടത്തിയത്. പൂട്ട് തല്ലിപ്പൊളിച്ച് അകത്ത് കടന്ന പ്രവര്‍ത്തകര്‍ സ്ഥാപനം അടച്ചു പൂട്ടി.

ജനിച്ച് ദിവസങ്ങള്‍ മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിന്റെ ജനനനേന്ദ്രീയം അംഗവിച്ഛേദം ചെയ്ത് ചേലാകര്‍മം നടത്തുന്ന ക്രൂരമായ ആചാരം കോഴിക്കോട്ടും തിരുവനന്തപുരത്തും പലയിടങ്ങളിലുമുണ്ടെന്ന് കണ്ടെത്തിയിരുന്നു. കുഞ്ഞുങ്ങളെ മുതല്‍ മുതിര്‍ന്ന സ്ത്രീകളെ വരെ ഇല്ലാത്ത ആരോഗ്യഗുണങ്ങളും അന്ധവിശ്വാസങ്ങളും പറഞ്ഞ് ഈ പ്രാകൃതാചാരത്തിന് ഇരകളാക്കുന്നുണ്ട് എന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു.

സമുദായത്തിന്റെ പിന്തുണയില്ലാതെയാണ് ഈ ദുരാചാരം നടക്കുന്നത്. ഈ വാര്‍ത്തയെ തുടര്‍ന്നാണ് യൂത്ത ലീഗ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്. യൂത്ത ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ്, ജില്ലാ നേതാക്കളായ എ ഷിജിത്ത് ഖാന്‍, കെ എം എ റഷീദ്, പിപിഎം ജിഷാന്‍, യു സജീര്‍, ഒ എന്‍ നൗഷാദ്, വി ഷിഹാബ് എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button