Latest NewsNewsInternational

തലവെട്ടും- നീലച്ചിത്ര താരം മിയാ ഖലീഫയ്ക്ക് ഐ.എസ് വധഭീഷണി

വാഷിംഗ്‌ടണ്‍തന്നെ വധിക്കുമെന്ന് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ ഭീഷണിപ്പെടുത്തിയതായി മുന്‍ അശ്ലീല നടി മിയ ഖലീഫ. തന്റെ തലവെട്ടുമെന്നാണ് ഐ.എസ് ഓണ്‍ലൈന്‍ സന്ദേശത്തില്‍ ഭീഷണിപ്പെടുത്തിയതെന്ന് 24 കാരിയായ നടി ഒരു അഭിമുഖത്തില്‍ പറഞ്ഞു.

തലവെട്ടുന്നതിന്റെ ഫോട്ടോഷോപ്പ് ചിത്രങ്ങള്‍ അടക്കമായിരുന്നു ഭീഷണിയെന്നും താരം സ്പോര്‍ട്സ് ജങ്കീസിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി. ‘നിന്റെ തല ഉടന്‍ വെട്ടും’ എന്നാണ് ട്വിറ്ററിലെ ഒരു കമന്റ്. മറ്റൊരു കമന്റില്‍ ‘നരകം അവകാശമാക്കുന്ന ആദ്യ സ്ത്രീ’ മിയ ആയിരിക്കുമെന്നാണ് ഭീഷണി.

അശ്ലീല നടിയെന്ന നിലയില്‍ 2014 നും 2015 നും ഇടയിലെ ചെറിയ കാലയളവില്‍ 23 ചിത്രങ്ങളില്‍ മാത്രമാണ് അഭിനയിച്ചിട്ടുള്ളതെങ്കിലും ഇന്നും ഇന്റര്‍നെറ്റിലെ സെര്‍ച്ചില്‍ ഒന്നാം നമ്പര്‍ താരമാണ് മിയ ഖലീഫ. പോണ്‍ ഹബ് എന്ന അശ്ലീല വെബ്‌സൈറ്റിലെ മുന്‍ ഒന്നാം നമ്പര്‍ താരമായിരുന്നു ഈ ലബനീസ്-അമേരിക്കന്‍ താരം.

ലബനനിലെ യാഥാസ്ഥിതിക കുടുംബത്തില്‍ ജനിച്ച മിയ കാലിസ്റ്റ എന്ന മിയ ഖലീഫ പത്താമത്തെ വയസിലാണ്‌ കുടുംബത്തോടൊപ്പം അമേരിക്കയിലേക്ക് കുടിയേറിയത്. ഇസ്ലാമിക വസ്ത്രമായ ഹിജാബ് ധരിച്ചുകൊണ്ട് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന ചിത്രത്തില്‍ അഭിനയിച്ചതിന് നേരത്തെ അറബ് രാജ്യങ്ങളില്‍ നിന്ന് മിയയ്ക്ക് ഭീഷണികള്‍ നേരിടേണ്ടി വന്നിരുന്നു. വെറും മൂന്ന് മാസം മാത്രമാണ് മിയ പോര്‍ണോഗ്രാഫി വ്യവസായ രംഗത്ത് ഉണ്ടായിരുന്നത്.

മിയ ഖലീഫയെ സൗദി അറേബ്യയിലെ അടുത്ത യു.എസ് അംബാസിഡര്‍ ആക്കണമെന്നവശ്യപ്പെട്ട് ആരാധകര്‍ അടുത്തിടെ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന് ഓണ്‍ലൈന്‍ പെറ്റിഷന്‍ നല്‍കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button