MollywoodLatest NewsCinemaMovie SongsEntertainment

മോഹന്‍ലാലിന്റെ മകള്‍ക്ക് നായകനായി താരപുത്രന്‍

ജിത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യത്തില്‍ മോഹന്‍ലാലിന്റെ മകളായി തിളങ്ങിയ എസ്തര്‍ അനില്‍ നായികയാകുന്നു. പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് എസ്തറിന്റെ നായികാ അരങ്ങേറ്റം. ചിത്രത്തില്‍ നായകനായി എത്തുന്നത് സിനിമ താരവും മിമിക്രി ആര്‍ട്ടിസ്റ്റുമായ അബിയുടെ മകന്‍ ഷൈന്‍ നിഗമമാണ്.

കിസ്മത് , കെയര്‍ ഓഫ് സൈറ ബാനു എന്നീ ചിത്രങ്ങളില്‍ പ്രധാന വേഷം ചെയ്ത ഷൈന്‍ നിഗം സൗബിന്‍ സംവിധായകനാകുന്ന പറവയിലും വേഷമിടുന്നു. ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ലക്ഷ്മി റായി ഇഷ തല്‍വാര്‍ എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button