മുംബൈ: നിതീഷ് കുമാറിന് പിന്നാലെ ശരത് പവാറും എൻ ഡി എ യിലേക്കെന്നു സൂചന. നിതീഷിന്റെ ജെ ഡി യുവിന് പിന്നാലെ ശരത് യാദവിന്റെ എൻ സി പി എൻ ഡി എ യിൽ ചേർന്നാൽ കേരളത്തിലും വലിയ രാഷ്ട്രീയ മാറ്റങ്ങൾ ഉണ്ടാവും.പവാറിനെയും എന്‍.സി.പിയെയും ശക്തമായി എതിര്‍ത്തുകൊണ്ടായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി 2014 ലെ നിയമസഭ, ലോക്സഭ തെരഞ്ഞെടുപ്പുകളില്‍ മഹാരാഷ്ട്രയില്‍ പ്രചാരണം നടത്തിയത്.
അതുകൊണ്ടു തന്നെ മോദിയുടെയും അമിത് ഷായുടെയും തീരുമാനം ഇനിയും അറിഞ്ഞിട്ടില്ല.പരമരഹസ്യമാക്കിവെച്ച നോട്ട് അസാധുവാക്കലിനെക്കുറിച്ച് പവാറിന്റെ അഭിപ്രായം തേടിയെന്നും തന്റെ ഗുരുവാണ് പവാറെന്നും മോദി പവാറിന്റെ നാടായ ബരാമതിയില്‍ ഒരു ചടങ്ങില്‍ പറഞ്ഞത് രാഷ്ട്രീയനിരീക്ഷകര്‍ അമ്പരപ്പോടെയാണ് കേട്ടത്.
മഹാരാഷ്ട്രയില്‍ കേവല ഭൂരിപക്ഷത്തിന് 23 പേരുടെ കുറവുള്ള ബി.ജെ.പിക്ക് എന്‍.സി.പി പുറത്തുനിന്ന് സഹായം വാഗ്ദാനം നല്കിയതും ശ്രദ്ധേയമായിരുന്നു.
Post Your Comments