അബുദാബി: പത്ത് വയസുകാരന്റെ സമയോചിതമായ ഇടപെടൽ രക്ഷിച്ചത് ഒരു കുടുംബത്തെ. അൽ ഐനിലാണ് സംഭവം. തന്റെ അങ്കിളിന്റെ വീട്ടിൽ നിന്നും പുക ഉയരുന്നത് കണ്ട ഹമദ് ഒബൈദ് അൽ റാഷിദി എമർജൻസി നമ്പറുകൾ ഓർത്തെടുത്ത് വിളിക്കുകയും അഗ്നിശമന പ്രവർത്തകർ സ്ഥലത്തെത്തി തീയണക്കുകയുമായിരുന്നു. ബാലന്റെ ധൈര്യത്തേയും സ്വഭാവത്തെയും അൽ ഐൻ പോലീസ് അഭിനന്ദിക്കുകയുണ്ടായി. ആളുകളുടെ ജീവൻ രക്ഷിച്ചതിന് ഹമദ് അഭിനന്ദനം അർഹിക്കുന്നതായി അൽ ഐൻ പോലീസിന്റെ ഡയറക്ടർ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് സുഹൈൽ അൽ റാഷിദി വ്യക്തമാക്കി.
തനിക്ക് അടിയന്തിര കാര്യങ്ങൾ കൈകാര്യം ചെയ്യാൻ അറിയില്ലെന്നും സ്‌കൂളിൽ അഗ്നിശമന പ്രവർത്തകർ ക്ലാസെടുത്തതിന്റെ അടിസ്ഥാനത്തിലാണ് അവരെ വിളിച്ചതെന്നും വീട്ടിൽ നിന്നും പുക ഉയരുന്നത് കണ്ടപ്പോൾ അവർ പറഞ്ഞുതന്ന നമ്പറുകൾ മനസിലേക്ക് വന്നെന്നും ഹമദ് വ്യക്തമാക്കി. താൻ ചെയ്ത കാര്യത്തിൽ സന്തോഷവും അഭിമാനവും തോന്നുന്നുണ്ടെന്നും ഹമദ് കൂട്ടിച്ചേർത്തു.
Post Your Comments