കാട്ടാക്കട: റേഷൻ കടയിലെ തിരിമറി പരിശോധിക്കാൻ ഉദ്യോഗസ്ഥർ എത്തിയപ്പോൾ കടയുടമ കടയും പൂട്ടി മുങ്ങി. എന്നാൽ വൈകിട്ട് അഞ്ചു മണി വരെ കാത്തിരുന്ന അസിസ്റ്റന്റ് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം ഒടുവിൽ പൂട്ട് പൊളിച്ചു അകത്തു കയറി. പിന്നീട് കടയ്ക്കുള്ളിൽ സാധനങ്ങൾ മറ്റൊരു സ്ഥലത്തേക്ക് മാറ്റുകയും ചെയ്തു.
ഊരൂട്ടമ്പലം എ ആർ ഡി 173 ആം നമ്പർ റേഷൻ കടയിലാണ് ഈ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. റേഷൻ കൃത്യമായി നൽകുന്നില്ലെന്നും തൂക്കത്തിൽ കൃത്രിമം ഉണ്ടെന്നും വില കൂടുതൽ വാങ്ങുന്നു എന്നുമുള്ള പരാതിയിൽ അന്വേഷിക്കാന് എത്തിയതായിരുന്നു ഉദ്യോഗസ്ഥർ. പ്രാഥമിക അന്വേഷണത്തിൽ ഇത് ശരിയാണെന്നു തെളിയുകയും ചെയ്തു.
അവസാനം കാത്തിരുന്നു മുഷിഞ്ഞ ഉദ്യോഗസ്ഥർ തഹസിൽദാരുടെ നിർദ്ദേശ പ്രകാരമാണ് പൂട്ടു പൊളിച്ചകത്തു കയറിയത്. കട സസ്‌പെൻഡ് ചെയ്യുകയും പൂട്ടിയ കടയുടെ കാർഡ് ഉടമകൾക്ക് ഗോവിന്ദ മംഗലം എ ആർ ഡി 175 ആം നമ്പർ കടയിൽ നിന്ന് സാധനങ്ങൾ വാങ്ങാമെന്നും അധികൃതർ അറിയിച്ചു.
Post Your Comments