MollywoodLatest NewsCinemaMovie SongsMusicEntertainment

ആരാധകരെ ഇളക്കിമറിക്കാന്‍ പോക്കിരിപ്പാട്ട് വീഡിയോ ടീസര്‍

 

തമിഴ് സൂപ്പർ താരം ഇളയദളപതി വിജയ് ‘യുടെ കടുത്ത ആരാധകരുടെ കഥ പറയുന്ന ‘പോക്കിരി സൈമണി’ലെ ആദ്യ ഓഡിയോ ഗാനം വിജയ്‌ ആരാധകരെ ഇളക്കിമറിച്ചുകൊണ്ട് യൂറ്റൂബില്‍ മുന്നേറുകയാണ്. ‘പോക്കിരി സൈമൺ’ എന്ന ചിത്രത്തിനു വേണ്ടി ബി.കെ.ഹരിനാരായണന്റെ വരികൾക്ക് ഗോപീസുന്ദർ സംഗീതം നിർവ്വഹിച്ച് കാർത്തിക് ആലപിച്ച ‘അടടാ അടീങ്കടാ’ എന്ന ഗാനം റിലീസ് ചെയ്ത് രണ്ടു ദിവസത്തിനുള്ളില്‍ മൂന്നു ലക്ഷം യൂറ്റൂബ് ഹിറ്റ് സ്വന്തമാക്കി ജൈത്രയാത്ര തുടരുകയാണ്. വിജയ്‌ ചിത്രങ്ങളിലേത് പോലെ ഒരു ഫാസ്റ്റ് നമ്പര്‍ ആണ് ഈ ഗാനവും. ഈ ഗാനത്തിന്റെ വീഡിയോ ടീസര്‍ റിലീസ് ചെയ്തിരിക്കുകയാണ്.

വീഡിയോ കാണാം.

ചിത്രത്തിന്റെ രചന നിർവ്വഹിക്കുന്നത് കെ.അമ്പാടിയാണ്. പപ്പിനു ആണ് ക്യാമറാ വിഭാഗം കൈകാര്യം ചെയ്യുന്നത്. സണ്ണി വെയിൻ, പ്രയാഗ മാർട്ടിൻ, നെടുമുടി വേണു, അപ്പാനി ശരത്, ഗ്രിഗറി, ദിലീഷ് പോത്തൻ, സൈജു കുറുപ്പ് എന്നിവരാണ് പോക്കിരി സൈമണിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. വിജയ് സിനിമകളിലെന്ന പോലെ ഏറ്റവും ചടുലമായ ഗാനരംഗങ്ങൾ കൊണ്ട് പ്രേക്ഷകരെ ഹരം കൊള്ളിക്കുന്ന തരത്തിലാണ് ചിത്രത്തിലെ ഗാനങ്ങൾ തയ്യാറാക്കിയിട്ടുള്ളത്. സെപ്റ്റംബർ പകുതിയോടെ ‘പോക്കിരി സൈമൺ’ തീയറ്ററുകളിൽ എത്തുന്നതാണ്.

ശ്രിവരി ഫിലിംസിന്റെ ബാനറിൽ കൃഷ്ണൻ സേതുകുമാർ നിർമ്മിച്ച് ജിജോ ആന്റണി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പോക്കിരി സൈമൺ’ ബി.കെ.ഹരിനാരായണന്റെ വരികൾക്ക് ഗോപീസുന്ദറാണ് സംഗീതം നിര്‍വ്വഹിച്ചിട്ടുള്ളത്. ഈസ്റ്റ് കോസ്റ്റ് ഓഡിയോസാണ് ചിത്രത്തിലെ ഗാനങ്ങൾ വിതരണത്തിനെടുത്തിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button