KeralaLatest NewsNews

റെയില്‍വേ വിഹിതം കേരളം ചെലവഴിച്ചത്‌ വളരെ കുറച്ചുമാത്രം : ഇനി സംഭവിക്കാന്‍ പോകുന്നത്

ആലപ്പുഴ : റെയില്‍വേ വിഹിതം കേരളം ചെലവഴിച്ചത്‌ വളരെ കുറച്ചുമാത്രമെന്ന് റിപ്പോര്‍ട്ട്‌. നാലു മാസം കൊണ്ട് കേരളം ചെലവഴിച്ചത് റെയിൽവേ ബജറ്റ് വിഹിതത്തിന്റെ 7% മാത്രം. കേന്ദ്ര സർക്കാർ സംസ്ഥാനത്തെ റെയിൽവേ വികസനത്തിനു നല്‍കിയ 850 കോടിയിൽ ഇതുവരെ ചെലവഴിച്ചത് 64.99 കോടി രൂപ മാത്രമാണ്.

ഒരുവർഷമായി പ്രധാന നിർമാണ പ്രവർത്തനങ്ങൾക്ക് ഉയർന്ന മൂല്യമുള്ള കരാറുകൾ റെയിൽവേ നിർമാണ വിഭാഗം വിളിച്ചില്ല. കഴിഞ്ഞയാഴ്ചയാണ് കോട്ടയം പാതയിലും തിരുവനന്തപുരം – കന്യാകുമാരി റൂട്ടിലും പാത ഇരട്ടിപ്പിക്കലിനു ടെൻഡർ വിളിച്ചത്. സ്ഥലമെടുപ്പിൽ സംസ്ഥാന സർക്കാർ വരുത്തുന്ന കാലതാമസം, നിർമാണ പ്രവർത്തനങ്ങളുടെ ചെലവു വഹിക്കുന്നതു സംബന്ധിച്ച് സംസ്ഥാന സർക്കാരും റെയിൽവേയും തമ്മിലുള്ള തർക്കം, റെയിൽവേ നിർമാണ വിഭാഗത്തിലെ മെല്ലെപ്പോക്ക് എന്നിവയാണ് അലംഭാവത്തിനു കാരണം.

എന്നാല്‍ കേന്ദ്ര സർക്കാർ അടുത്ത ബജറ്റ് ജനുവരിയിലേക്കു മാറ്റുന്ന സാഹചര്യത്തിൽ‌ കഴിഞ്ഞ ബജറ്റ് വിഹിതം ചെലവഴിക്കാൻ കേരളത്തിനു സാധിക്കില്ലെന്നാണ് ആശങ്ക. ബജറ്റ് മാറ്റിയാലും മാർച്ചിനു മുൻപ് ബജറ്റ് വിഹിതം പൂർണമായി ചെലവഴിക്കാൻ കഴിയില്ലെന്നും ഈവർഷം ബജറ്റ് വിഹിതം ചെലവഴിച്ചില്ലെങ്കിൽ അടുത്ത വർഷത്തെ വിഹിതം കുറയുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

പണം ചെലവഴിക്കുന്നതിൽ കഴിഞ്ഞവർഷവും കേരളം പിന്നിലായിരുന്നു. ഒടുവിൽ സ്ഥലമെടുപ്പിനു നിക്ഷേപവും മറ്റുമായി അവസാന മാസങ്ങളിൽ പണം ചിലവഴിക്കുകയായിരുന്നു. പ്രധാനമന്ത്രിയുടെ പദ്ധതിയിൽ ഉൾപ്പെട്ടതോടെ റെയിൽവേ മുഴുവൻ ചെലവും വഹിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ ചെലവ് പങ്കു വയ്ക്കണമെന്ന നിർദേശം കഴിഞ്ഞദിവസം ദക്ഷിണ റെയിൽവേ ധനവിഭാഗം നൽകി. 1039 കോടി രൂപയാണ് കഴിഞ്ഞ സാമ്പത്തിക വർഷം ലഭിച്ചത്.

shortlink

Related Articles

Post Your Comments


Back to top button