Latest NewsNewsIndia

ആള്‍ ദൈവം ജയിലില്‍ കഴിയുന്നത് ഇങ്ങനെ

ചണ്ഡിഗ്ഢ്:സ്വയം പ്രഖ്യാപിത ആള്‍ ദൈവമായ റാം റഹീം സിങിന് ജയിലില്‍ പ്രത്യേക പരിഗണന. പ്രത്യേക സെല്ലാണ് ബലാത്സംഗക്കേസില്‍ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് റോഹ്തക് ജയിലിലേക്ക് മാറ്റിയ ദേരാ സച്ചാ സൗദാ തലവൻ റാം റഹീമിന് നല്‍കിയിരിക്കുന്നത്. അദ്ദേഹം കുപ്പിവെള്ളം മാത്രമെ ഉപയോഗിക്കുകയുള്ളൂ. കൂടെ ജയിലില്‍ ഒരു സഹായിയെ നിര്‍ത്തിയിരിക്കുന്നുവെന്നാണ് ജയിലിനുള്ളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍.

റാം റഹീമിനെ തിങ്കളാഴ്ച സിബിഐ കോടതി ശിക്ഷ വിധിക്കും വരെ ഈ ജയിലിലാണ് താമസിപ്പിക്കുക. ഇയാളെ അനുയായികള്‍ വ്യാപക അക്രമം അഴിച്ചുവിട്ടതിനെ തുടര്‍ന്ന് ഹെലികോപ്ടറിലായിരുന്നു റോഹ്തക് ജയിലില്‍ എത്തിച്ചിരുന്നത്. സിര്‍സയിലെ ആശ്രമത്തില്‍ 2002ല്‍ ശിഷ്യയെ ബലാത്സംഗം ചെയ്ത കേസിലാണ് റാം റഹീം കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം ജാമ്യത്തിലായിരുന്നു റാം റഹീം നാടകീയമായിട്ടാണ് വിധി കേള്‍ക്കാനായി കോടതിയിലെത്തിയിരുന്നത്. സിര്‍സയില്‍ നിന്ന് 200 കാറുകളുടെ അകമ്പടിയോടെ 250 കിലോമീറ്ററോളം ബുള്ളറ്റ് പ്രൂഫ് കാറില്‍ യാത്ര ചെയ്തായിരുന്നു ഇയാള്‍ കോടതിയിലെത്തിയത്. ഹെലികോപ്ടറില്‍ റോഹ്തകിലെത്തിച്ച ശേഷം ഒരു പോലീസ് ഗസ്റ്റ് ഹൗസ് താത്ക്കാലിക ജയിലാക്കി മാറ്റിയാണ് റാം റഹീമിനെ താമസിപ്പിച്ചത്.

പിന്നീട് വൈകുന്നേരത്തോടെയാണ് അദ്ദേഹത്തെ ജയിലിലേക്ക് മാറ്റിയത്. വെളുത്ത വസ്ത്രമണിഞ്ഞ് നീണ്ട മുടി അഴിച്ച നിലയിലായിരുന്നു റാം റഹീം വെള്ളിയാഴ്ച കോടതിയിലെത്തിയത്. വീഡിയോ കോണ്‍ഫറന്‍സിലൂടെയാകും തിങ്കളാഴ്ചയിലെ കോടതി നടപടികള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button