
ന്യൂഡല്‍ഹി•200 കോടി രൂപയുടെ അനധികൃത പണമിടപാടുമായി ബന്ധപ്പെട്ട് കോടീശ്വരനായ ഇറച്ചി വ്യാപാരി മോയിന്‍ ഖുറേഷിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച ചോദ്യം ചെയ്യാനായി വിളിപ്പിച്ച ഖുറേഷിയെ ഇ.ഡി പിന്നീട് അറസ്റ്റ് ചെയ്യുകയായിരുന്നു. ശനിയാഴ്ച ഇയാളെ ഡല്‍ഹി പട്യാല ഹൗസ് കോടതിയില്‍ ഹാജരാക്കി. ഇയാള്‍ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഖുറേഷി ദുബായ്, ലണ്ടന്‍, യൂറോപ്പിലെ മറ്റ് ചിലയിടങ്ങള്‍ എന്നിവിടങ്ങളില്‍ ഹവാല വഴി കോടികള്‍ ഒളിപ്പിച്ചിട്ടുണ്ടെന്നാണ് ഇ.ഡിയുടെ വിലയിരുത്തല്‍.
നികുതി വെട്ടിപ്പ്, അനധികൃത പണമിടപാട്, അഴിമതി തുടങ്ങിയ കേസുകളില്‍ ആദായനികുതി വകുപ്പ്, സി.ബി.ഐ അന്വേഷണങ്ങളും ഖുറേഷി നേരിടുന്നുണ്ട്.
Post Your Comments