ലണ്ടൻ ; ഇംഗ്ലണ്ടിൽ വാഹനാപകടം മലയാളി ഉൾപ്പെടെ എട്ടു പേർക്ക് ദാരുണാന്ത്യം. ശനിയാഴ്ച പുലർച്ചെ ഒന്നരയോടെ മിൽട്ടണ്‍ കെയിൻസിൽ ദേശീയപാത എം വണ്‍ മോട്ടോർ വേയിലുണ്ടായ അപകടത്തിൽ കോട്ടയം ചേർപ്പുങ്കൽ കടൂക്കുന്നേൽ സിറിയക് ജോസഫ് (ബെന്നി – 52)യാണ് മരിച്ച മലയാളി. കഴിഞ്ഞ 15 വർഷമായി നോട്ടിംഗ്ഹാമിൽ താമസിക്കുന്ന ബെന്നി സ്വന്തമായി മിനി ബസ് സർവീസ് നടത്തുകയായിരുന്നു.
ബെന്നിയുടെ മിനി ബസ് നോട്ടിംഗ്ഹാമിൽ നിന്നും വെമ്പ്ലിയിലേക്ക് സർവീസ് നടത്തുന്നതിനിടെ റ്റൊരു വാഹനവുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. അപകടത്തിൽ ബസിൽ ഉണ്ടായിരുന്ന എല്ലാവരും മരണപെട്ടു. ഒരു കുട്ടി ഉൾപ്പെടെ മൂന്നു പേർ മിൽട്ടണ്‍ കെയിൻസ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
Post Your Comments