തിരുവനന്തപുരം: സംസ്ഥാന ആരോഗ്യ വകുപ്പില്‍ കൂട്ട സ്ഥലം മാറ്റം. സ്ഥലം മാറ്റിയത് 531 ഗ്രേഡ് വണ്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരെയാണ്. പുതിയ നിയമനങ്ങള്‍ ഒന്നും നടത്താതെയാണ് കൂട്ട സ്ഥലം മാറ്റം.
മാനദണ്ഡങ്ങള്‍ അട്ടിമറിച്ചാണ് സ്ഥലം മാറ്റം നടത്തിയിരിക്കുന്നതെന്ന ആരോപണവുമുണ്ട്.മാത്രമല്ല, ചരിത്രത്തില്‍ ആദ്യമാണ് ഓണക്കാലത്തെ ഈ കൂട്ട സ്ഥലം മാറ്റം. ആരാഗ്യ വകുപ്പിന്റെ പ്രതികാര നടപടിയാണ് ഇതെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.
531 ഗ്രേഡ് 1 ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരെയാണ് ഒറ്റയടിക്ക് സ്ഥലംമാറ്റിയത്. 425 പേരും ഇന്ന് തന്നെ ഇപ്പോള്‍ ജോലി ചെയ്യുന്നിടത്ത് നിന്ന് ഒഴിവാകും. ഇവര്‍ക്കെല്ലാം ഒരാഴ്ചയോ രണ്ടാഴ്ചയോ കഴിഞ്ഞാകും പുതിയ സ്ഥലത്ത് ചുമതല ലഭിക്കുക. ഇതോടെ ഇവര്‍ക്ക് ഓണം അലവന്‍സുകള്‍ പോലും നിഷേധിക്കപ്പെടുമെന്ന് പറയപ്പെടുന്നു.
Post Your Comments