ആലപ്പുഴ: മന്ത്രി തോമസ് ചാണ്ടി സര്‍ക്കാര്‍ ഭൂമി കയ്യേറി നികത്തിയെന്ന റിപ്പോര്‍ട്ട് പൂഴ്ത്തി . വില്ലേജ് ഓഫീസര്‍ 6 വര്‍ഷം മുമ്പ് നല്കിയ റിപ്പോര്‍ട്ടാണ് പൂഴ്ത്തിയത്. സര്‍ക്കാര്‍ മിച്ചഭൂമിയും പുറമ്പോക്ക് വഴിയുമുള്‍പ്പെടെ 18 സെന്റ് കയ്യേറിയെന്നു വ്യക്തമാക്കുന്ന റിപ്പോര്‍ട്ടില്‍ ഒരു നടപടിയുമുണ്ടായില്ല.
തഹസില്‍ദാര്‍ക്കാണ് റിപ്പോര്‍ട്ട് നല്‍കിയത്. പതിനെട്ട് സെന്റ് ഭൂമി കയ്യേറിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. കുട്ടനാട്ടില്‍ താന്‍ കായല്‍ കൈയേറിയതായി തെളിയിച്ചാല്‍ തന്റെ മുഴുവന്‍ സ്വത്തും എഴുതി തരാമെന്ന് മന്ത്രി തോമസ് ചാണ്ടി നിയമസഭയില്‍ പറഞ്ഞിരുന്നു.
Post Your Comments