Latest NewsIndiaNews

ചൈനയ്ക്കെതിരെ മഹാസമുദ്രത്തില്‍ പിടിമുറുക്കി ഇന്ത്യന്‍ നാവിക സേന

ന്യൂഡല്‍ഹി: ദോക് ലാം വിഷയത്തില്‍ ചൈനയെ എതിര്‍ക്കാന്‍ മഹാസമുദ്രത്തില്‍ പിടിമുറുക്കി ഇന്ത്യന്‍ നാവിക സേന. ചൈനയുടെ ഭീഷണി അതേ നാണയത്തില്‍ നേരിടുന്നതിനായി ചൈനയുടെ അയല്‍ രാജ്യങ്ങളായ ജപ്പാന്‍, വിയറ്റ്നാം, മ്യാന്‍മര്‍, തായ്ലാന്‍ഡ് ബംഗ്ലാദേശ് എന്നീരാജ്യങ്ങളെ ഉള്‍പ്പെടുത്തി പുതിയ പ്രതിരോധ സംവിധാനം ഉണ്ടാക്കിയിരിക്കുകയാണ് ഇന്ത്യ എന്നാണ് റിപ്പോര്‍ട്ടുകള്‍. ചൈനയുമായി അതിര്‍ത്തി തര്‍ക്കമുള്ള രാജ്യങ്ങളെയടക്കം ഉള്‍പ്പെടുത്തി ഇന്ത്യ നടത്തുന്ന തന്ത്രപരമായ ഈ നീക്കം ചൈനയെ മാത്രമല്ല പാക്കിസ്ഥാനേയും വെട്ടിലാക്കുന്നതാണ്.

ഇന്ത്യന്‍ മഹാസമുദ്ര പ്രദേശത്ത് ചൈനയുടെ വര്‍ദ്ധിച്ച ആക്രമണത്തെ എതിര്‍ക്കുന്നതിനായി ഇന്ത്യ രൂപീകരിച്ച ഐയോണ്‍സ് (ഇന്ത്യന്‍ ഓഷ്യന്‍ നാവിക സിമ്ബോസിയം )വീണ്ടും പുനരുജ്ജീവിപ്പിക്കാനാണ് നീക്കം. ഇതിന്റെ ഭാഗമായി ഒരു ഡസനോളം രാജ്യങ്ങള്‍ സഹകരിച്ച്‌ നടത്തുന്ന പരിശീലനം ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയൊരു ശാക്തികചേരിയെയാവും രൂപപ്പെടുത്തുക. ഇന്ത്യയെ തൊട്ടാല്‍ ഒരേസമയം നിരവധി രാജ്യങ്ങളുമായി ഏറ്റുമുട്ടേണ്ട വലിയ ഭീഷണിയാണ് ഇപ്പോള്‍ ചൈന അഭിമുഖീകരിക്കുന്നത്
ചൈനയെ മാത്രം വിശ്വസിച്ച്‌ മുന്നോട്ട് പോകുന്ന പാക്കിസ്ഥാനും ഇന്ത്യയുടെ ഈ ‘പത്മവ്യൂഹ’ത്തില്‍പ്പെട്ടിരിക്കുകയാണിപ്പോള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button