റാഖിൻ: ഭീകരാക്രമണം 89പേർ കൊല്ലപ്പെട്ടു. മ്യാൻമറിൽ റാഖിനില്‍ റാത്തെഡോംഗിലെ പോലീസ് ബോർഡ് പോസ്റ്റുകൾക്കു നേർക്കു റോഹിൻക്യ ഭീകരർ നടത്തിയ ആക്രമണത്തിലാണ് 89പേർ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരിൽ 12 പേർ സുരക്ഷാ ഉദ്യോഗസ്ഥരാണ്.
വെള്ളിയാഴ്ച 20 പോസ്റ്റുകൾക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ആക്രമണസംഘത്തിലുണ്ടായിരുന്ന150ൽ അധികം പേർ തോക്കുകളും സ്ഫോടക വസ്തുക്കളും ഉപയോഗിച്ചാണ് ആക്രമണം നടത്തിയതതെന്നും തിരിച്ചടിയിൽ 59 ഭീകരർ കൊല്ലപ്പെട്ടെന്നും സൈന്യം അറിയിച്ചു. അരാകൻ റോഹിൻക്യൻ സാൽവേഷൻ ആർമിയാണ് ആക്രമണത്തിനു പിന്നിലെന്നു സംശയിക്കുന്നു.
ബംഗ്ലാദേശിനോടടുത്ത തീരദേശ സംസ്ഥാനമാണു റാഖിൻ. തീവ്രവാദി ആക്രമണങ്ങൾ ഇടക്കിടെ ഉണ്ടാകുന്നതിനാൽ 2016 ഒക്ടോബർ മുതൽ റാഖിൻ അതിർത്തി അടച്ചിരിക്കുകയാണ്.
Post Your Comments