Onamcelebrity

അച്ഛനും അമ്മയും പറഞ്ഞുതന്ന ഓണക്കാലങ്ങളെക്കുറിച്ച് കേട്ടാണ് വളര്‍ന്നത്; വിശേഷങ്ങളുമായി അനുപമ പരമേശ്വരന്‍

അച്ഛനും അമ്മയും പറഞ്ഞുതന്ന ഓണക്കാലങ്ങളെക്കുറിച്ച് കേട്ടാണ് ഞാന്‍ വളര്‍ന്നത്. ഓണദിവസങ്ങളില്‍ നേരത്തെ എഴുനേറ്റ് പൂക്കള്‍ ശേഖരിക്കാനുള്ള യാത്ര, തുളസിപ്പൂവും കാക്കപൂവും തുടങ്ങി ഞാനിന്നുവരെ കണ്ടിട്ടില്ലാത്ത പൂക്കളും ശേഖരിച്ചുള്ള യാത്ര, ഓണകളമൊരുക്കല്‍, തൃക്കാക്കരയപ്പനെ ഒരുക്കല്‍, ഓണകളികള്‍, ഓണത്തല്ല് ഇതൊക്കെ സത്യത്തില്‍ ഇപ്പോളുണ്ടോ എനെന്നിക്ക് സംശയമുണ്ട്. ഇന്ന് ആഘോഷത്തിനുവേണ്ടിയുള്ള ഒന്നായി ഓണമായി മാറി.

കുട്ടിക്കാലത്ത് പത്തുദിവസവും പൂക്കളമിട്ടിരുന്നു. പഠനം കോട്ടയത്തേക്കു മാറിയതോടെ കോളേജിലെ ഓണാഘോഷം പ്രീയപ്പെട്ടതായി. എന്നാല്‍ ഇപ്പോള്‍ പലപ്പോഴും ഓണാഘോഷം സിനിമ സെറ്റിലും മറ്റുമാണ്. നാട്ടിലുള്ള പല സുഹൃത്തുക്കളും ഇപ്പോള്‍ അവിടെയില്ല. പണ്ട് ഓണക്കോടി കിട്ടുക വലിയകാര്യമായിരുന്നു. ഇപ്പോള്‍ ഓണക്കോടിയെന്ന സങ്കല്‍പമൊക്കെ മാഞ്ഞുതുടങ്ങി. എന്നേക്കാള്‍ സങ്കടം തോന്നുന്നത്അ നിയന്റെ കാര്യം ഓര്‍ക്കുമ്പോഴാണ്. അവന്റെ ഓണം ടിവി കാണലാണ്. ഓണത്തിനു ഏറ്റവും ഇഷ്ടം ഓണസദ്യയാണ്. കാളനാണ് ഇഷ്ട വിഭവം.

shortlink

Related Articles

Post Your Comments

Related Articles


Back to top button