ചണ്ഡിഗഡ്: ദേരാ സച്ചാ സൗധ നേതാവ് ഗുർമീത് റാം റഹീം സിംഗ് കുറ്റക്കാരനാണെന്ന് കോടതി പ്രഖ്യാപിച്ചതിനു പിന്നാലെ പൊട്ടിപ്പുറപ്പെട്ട കലാപത്തിൽ രാഷ്ട്രപതി ആശങ്ക രേഖപ്പെടുത്തി . “കോടതി വിധി പുറത്തുവന്നതിനു പിന്നാലെയുണ്ടാകുന്ന അക്രമങ്ങളും പൊതുമുതൽ നശിപ്പിക്കലും അപലപനീയമാണെന്നും എല്ലാ പൗരൻമാരും സമാധാനം കാത്തുസൂക്ഷിക്കണമെന്നും” രാഷ്ട്രപതി രാംനാഥ് കോവിന്ദ് ട്വിറ്ററിലൂടെ പ്രതികരിച്ചു.
Violence and damage to public property after court verdict is highly condemnable; appeal to all citizens to maintain peace #PresidentKovind
— President of India (@rashtrapatibhvn) 25 August 2017
വിവിധയിടങ്ങളിലുണ്ടായ ആക്രമണത്തിൽ 28 പേർ മരിച്ചതായാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. 250ൽ അധികംപേർക്ക് ഏറ്റുമുട്ടലിൽ പരിക്കേറ്റിട്ടുണ്ട്.
Post Your Comments