കുവൈത്ത് സിറ്റി: സര്‍ക്കാര്‍ മേഖലയിലെ വിദേശി നിയമനത്തിനെതിരെ വീണ്ടും എം.പിമാര്‍ രംഗത്ത്. വിദേശി നിയമനം തത്ത്വത്തില്‍ നിര്‍ത്തിവെച്ചിട്ടുണ്ടെങ്കിലും വഴിവിട്ട നിലയില്‍ അവരെ നിയമിക്കുന്നത് ഇപ്പോഴും തുടരുന്നുണ്ടെന്ന് എം.പിമാര്‍ ആരോപിച്ചു. വിദേശികളുടെ നിയമനവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം പാര്‍ലമന്റില്‍ നടന്ന ചര്‍ച്ചയില്‍ എം.പിമാരായ ഡോ. വലീദ് അല്‍ തബ്തബാഇ, ഡോ. അബ്ദുല്‍ കരീം അല്‍ കന്ദരി, സഫ അല്‍ ഹാഷിം, സാലിഹ് അല്‍ ആശൂര്‍ എന്നിവരാണ് ഈ വിഷയത്തില്‍ സര്‍ക്കാറിനെ പ്രതിക്കൂട്ടിലാക്കിയത്.
യോഗ്യരായ കുവൈത്തികള്‍ ഉള്ളപ്പോള്‍ തന്നെ ചില പൊതുമേഖലാ വകുപ്പുകളില്‍ നിയമോപദേഷ്ടാക്കളായി വിദേശികളെ നിയമിച്ചതിനെ ഡോ. തബ്തബാഇ വിമര്‍ശിച്ചു. ഭീമമായ ശമ്ബളം നിശ്ചയിച്ചാണ് വിദേശികള്‍ക്ക് നിയമനം നല്‍കിയതെന്ന് കണ്ടെത്തിയിട്ടുണ്ട്.
Post Your Comments