ഡെറാഡൂണ്‍: പശുക്കള്‍ക്കായി ഉത്തരാഖണ്ഡില്‍ തീര്‍ത്ഥാടന കേന്ദ്രം ആരംഭിക്കാനൊരുങ്ങി ആര്.എസ്.എസ്. ഹരിദ്വാര്‍ ജില്ലയിലെ കടര്പ്പൂര് ഗ്രാമത്തില്‍ തീര്‍ത്ഥാടന കേന്ദ്രം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ആര്.എസ്.എസ് നേതൃത്വം മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്തുമായി ചര്‍ച്ച നടത്തി.
പശു തീര്‍ത്ഥാടന കേന്ദ്രത്തിനായി തിരഞ്ഞെടുത്ത സ്ഥലത്തിനും പ്രത്യേകതകളുണ്ട്. 1918ല്‍ പശുവിനെ കൊല്ലാനുള്ള ശ്രമം തടയുന്നതിനിടെ ഇവിടെ നാല് ഹിന്ദുക്കള്‍ ബ്രിട്ടീഷുകാരുടെയും മുസ്ലിംങ്ങളുടെയും അക്രമത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് മേഖലയിലെ ആര്.എസ്.എസ് നേതാവ് ദിനേഷ് സെംവാല്‍ പറഞ്ഞു. കൊല്ലപ്പെട്ടവര്‍ക്കായി ഗോ രക്ഷക് സ്മാരകം സ്ഥാപിച്ചിട്ടുള്ള ഇവിടെ വര്‍ഷത്തില്‍ അവര്‍ക്കായി പ്രാര്‍ത്ഥനകളും നടക്കുന്നു. സംഭവത്തില്‍ മരണപ്പെട്ടവരെ സ്വാതന്ത്ര്യ സമര സേനാനികളായി പ്രഖ്യാപിക്കണമെന്നാണ് ഗ്രാമവാസികള്‍ ആവശ്യപ്പെടുന്നത്.
ആര്.എസ്.എസിന്റെ നിര്‍ദ്ദേശത്തെ സര്‍ക്കാര്‍ അംഗീകരിക്കുമെന്ന് മന്ത്രി രേഖാ ആര്യയും ബി.ജെ.പി എം.എല്‍.എ യതിസ്വരാനന്ദും പറഞ്ഞു.
Post Your Comments