ന്യൂഡല്‍ഹി•ആള് ദൈവം ഗുര്‍മീത് റാം റഹിം സിംഗ് ബലാത്സംഗക്കേസില്‍ കുറ്റക്കാരനാണെന്ന് സി.ബി.ഐ കോടതി വിധിച്ചതിന് പിന്നാലെ ഹരിയാനയിലും പഞ്ചാബിലും ഡല്‍ഹിയിലും ഗുര്‍മീത് അനുയായികള്‍ അഴിച്ചുവിട്ട കലാപത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്നത്തെ സന്ദര്‍ഭത്തിലുണ്ടായ അക്രമങ്ങള്‍ അത്യധികം ദുഃഖമുളവാക്കുന്നതാണ്. അക്രമങ്ങളെ ശക്തമായി അപലപിക്കുന്നു. സമാധാനം കാത്ത്സൂക്ഷിക്കാന്‍ എല്ലാവരോടും ആവശ്യപ്പെടുന്നതായും മോദി പറഞ്ഞു.
ക്രമസമാധാന നില സസൂഷ്മം നിരീക്ഷിച്ചുവരികയാണ്. ദേശിയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും ആഭ്യന്തര സെക്രട്ടറി രാജീവ് മെഹൃഷിയുമായി സാഹചര്യങ്ങള്‍ വിലയിരുത്തി. സമാധാനം പുനസ്ഥാപിക്കാന്‍ ഉദ്യോഗസ്ഥരോട് 24 മണിക്കൂറും ജോലി ചെയ്യാന്‍ ആവശ്യപ്പെട്ടതായും എല്ലാവിധ സഹായങ്ങളും നല്‍കാമെന്ന് അറിയിച്ചതായും മോദി അറിയിച്ചു.
ദേരാ സച്ചാ സൗദ മേധാവിയ്ക്കെതിരായ കോടതി പരാമര്‍ശം വന്നതിനെത്തുടര്‍ന്നുണ്ടായ കലാപത്തില്‍ ഇതുവരെ 30 ഓളം പേര്‍ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക കണക്ക്. 500 ലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
Post Your Comments