NewsIndia

കലാപം : റാം റഹിം സിംഗിന് വീണ്ടും പണികൊടുത്ത് കോടതി

ചണ്ഡിഗഡ്വിവാദ ആള്‍ദൈവം ഗുമീത് റാം റഹിം സിംഗ് ബലാത്സംഗക്കേസില്‍ കുറ്റക്കാരാണെന്ന് കോടതി വിധിച്ചതിന് പിന്നാലെയുണ്ടായ കലാപത്തില്‍ കോടതിയുടെ അടിയന്തിര ഇടപെടല്‍. കലാപത്തെതുടര്‍ന്ന് ഉണ്ടാകുന്ന നഷ്ടം നികത്താന്‍ ആള്‍ദൈവത്തിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ഹൈക്കോടതി ഉത്തരവിട്ടു. സ്വത്തുവകകള്‍ കണ്ടുകെട്ടി ആക്രമണത്തിലുണ്ടായ നഷ്ടം നികത്താനാണ് പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടെ നിര്‍ദ്ദേശം.

ആള്‍ദൈവത്തിനെരായ വിധി വന്നതിന്‌ പിന്നാലെ തെരുവിലിറങ്ങിയ അനുയായികള്‍ പഞ്ചാബിലും ഹരിയാനയിലും ഡല്‍ഹിയിലും കലാപം അഴിച്ചുവിട്ടിരിക്കുകയാണ്. ക്രമസമാധാനം പൂര്‍ണമായും തകര്‍ന്ന പഞ്ചാബിലും ഹരിയാനയിലും കരസേന നിയന്ത്രണം ഏറ്റെടുത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button