ന്യൂഡല്‍ഹി: ഇന്ത്യയിലെ ചൈനീസ് പൗരന്മാര്‍ക്ക് ചൈനയുടെ സുരക്ഷാ നിര്‍ദേശം. ഇന്ത്യയിലെ ചൈനീസ് എംബസിയാണ് പൗരന്മാര്‍ക്കായി പുതിയ സുരക്ഷാ ഉപദേശം നല്‍കിയിരിക്കുന്നത്. ഡിസംബര്‍ 31 വരെ തങ്ങളുടെ സുരക്ഷയെ കരുതിയിരിക്കമെന്നാണ് നിര്‍ദ്ദേശം. എന്നാല്‍ ഇതിന്‍റെ കാരണം വ്യക്തമല്ല.
ചൈനയിലെ സിയാമിന്‍ നഗരത്തില്‍ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കാന്‍ ഒരാഴ്ച്ച ബാക്കി നില്‍ക്കേയാണ് ചൈനയുടെ സുരക്ഷാ നിര്‍ദ്ദേശം എന്നതും ശ്രദ്ധേയമാണ്. പ്രാദേശിക സുരക്ഷയെക്കുറിച്ച് പൗരന്മാര്‍ ബോധവാന്മാരായിരിക്കുക, സുരക്ഷ ശക്തിപ്പെടുത്തുക, അനാവശ്യയാത്രകള്‍ കുറയ്ക്കുക എന്നീ കാര്യങ്ങളാണ് ഉപദേശക കുറിപ്പില്‍ വ്യക്തമാക്കിയിരിക്കുന്നത്.
Post Your Comments