ന്യൂഡല്‍ഹി: സ്വകാര്യത മൗലികാവകാശമാക്കിയ സുപ്രീം കോടതി വിധി എന്‍ഡിഎ സര്‍ക്കാരിന്റെ കാഴ്ചപ്പാടുകളുമായി ഒത്തുപോകുന്നതാണെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. സാമൂഹിക നീതിയുടെ തുല്യമായ വിതരണം സര്‍ക്കാര്‍ ഉറപ്പുവരുത്തുമെന്നും സ്വകാര്യതയ്ക്കുള്ള അവകാശത്തെ പാര്‍ട്ടി പൂര്‍ണമായും മാനിക്കുന്നതായും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ സാധാരണക്കാര്‍ക്ക് അവരുടെ അവകാശങ്ങള്‍ വഴിമാറിപ്പോകാതെ അവരിലേക്ക് എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതില്‍ തങ്ങള്‍ പൂര്‍ണമായും പ്രതിജ്ഞാബദ്ധരാണ്. 66എ വകുപ്പ് പ്രകാരം ഇന്റര്‍നെറ്റ് സേവനങ്ങളെ നിയന്ത്രിക്കാന്‍ നിയമം ഉണ്ടാക്കിയവരാണ് ഇപ്പോള്‍ സ്വാതന്ത്ര്യത്തേയും അവകാശങ്ങളേയും കുറിച്ച് പറയുന്നത്.
അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിലൂടെ സ്വാതന്ത്ര്യത്തിനുള്ള അവകാശവും ജീവിക്കാനുള്ള അവകാശവും ഹനിച്ചവരാണ് ഇപ്പോള്‍ നമ്മുടെ മൗലീകാവകാശങ്ങളുടെ സംരക്ഷകരായി രംഗത്തെത്തിയതെന്നത് വിചിത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments